0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

ഇതുവരെ കുടുംബത്തിൽ കാണാത്ത ഓരോ പാഴുകള് വന്ന് അവടെ വെള്ളമ്പട ഇവടെ വെള്ളമ്പട ന്നൊക്കെ പറയണകേൾക്കുമ്പോ ചെള്ള നോക്കി ഒന്ന് കൊടുക്കാൻ തോന്നും...! ഇവറ്റകളെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടാണാവോ...?

സമയം കഴിയുന്തോറും കഴിക്കാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞോണ്ടിരുന്നു...! പിന്നെ ഞങ്ങടെ വീട്ടുകാര് ഓരോരുത്തരായി ഇരിക്കാൻ തൊടങ്ങി...! കല്യാണപെണ്ണും കൂട്ടുകാരും കഴിക്കാനായി വന്നതും എന്നെ അവരെല്ലാം കൂടി നിർബന്ധിച്ച് ചേച്ചിടെ അടുത്ത് പിടിച്ചിരുത്തി...! അവൾക്ക് കരയണമെന്നൊക്കെണ്ട്, പക്ഷെ ആളുകൾടെ മുന്നിൽ ആളാവാൻ വേണ്ടി പിടിച്ചിരികണതാ...! ചോറും കറിയുമൊക്കെ വന്ന് ഞങ്ങളെല്ലാവരും കഴിക്കാൻ തൊടങ്ങി...!

"" അതെ, ഇതിവടത്തെ ലാസ്റ്റ് സപ്പറ...! നാളത്തെ സൂപ്പർഫാസ്റ്റിനു പൊക്കോണം...! മനസ്സിലായോ...!? "" ചിക്കൻ കാലിനെ ശാരീരികമായി പീഡിപ്പിച്ചോണ്ടിരുന്ന ചേച്ചിയോട് സ്വകാര്യം പോലെ ഞാൻ പറഞ്ഞതും അവളെന്റെ കയ്യിൽ മെല്ലെ തല്ലി, ശേഷം നിറഞ്ഞു വന്ന കണ്ണ് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി മുഖം സൈഡിലേക്ക് തിരിച്ചു...!

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു...! ഞാനും പിള്ളാരുമൊക്കെ എന്റെ മുറിയിൽ തന്നെയാണ് കെടന്നത്...! അവന്മാരെ ചവിട്ടി എണീപ്പിച്ച് ഒരുങ്ങാൻ പറഞ്ഞയച്ചു...! കുളിച്ചിറങ്ങിയ ഞാൻ നേരെ താഴെ ചെന്നു, അപ്പഴാണ് പെണ്ണുങ്ങൾക്കുള്ള പൂവ് വാങ്ങാനായി അമ്മ എന്നെ പറഞ്ഞയക്കുന്നത്...! പൂവിന് നേരത്തെ തന്നെ ഓർഡർ കൊടുത്തിട്ടൊള്ളൊണ്ട് വലിയ സീനില്ലാണ്ട് സാനം കിട്ടി...! തിരിച്ചെത്തിയ ഞാൻ കല്യാണത്തിന്റെതായ ബാക്കി തെരക്കുകളിൽ പെട്ടുപോയി...! അതുകൊണ്ട് തന്നെ സമയം പോവുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല...!

പത്തെകാലിനാണ് മൂഹൂർത്തം...! ഞാൻ കല്യാണപന്തലിലും വെപ്പുപെരേലുമൊക്കെയായി കറങ്ങി നടന്നു...! കല്യാണപെണ്ണിന്റെ അനിയൻ എന്ന നിലക്ക് ഞാൻ വലിയ പണിയൊന്നും എടുത്തിരുന്നില്ല, എല്ലാ പണികളും അവന്മാരാണ് ചെയ്തിരുന്നത്...! കൊറച്ച് കൊല്ലം

💬 Comments

View all comments