0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

കൂടി കഴിഞ്ഞ എന്റെ കല്യാണം ണ്ടാവൂലോ ഈശ്വര...! അലോയ്ക്കുമ്പോ തന്നെ നാണം വരുന്നു...!

വെറുതെ വായും പൊളിച്ച് നിക്കുമ്പഴാണ് വിച്ചു വന്ന് വെൽക്കം ഡ്രിങ്ക് സെറ്റ് ചെയ്യാൻ പറയുന്നത്...! ഞാൻ കല്യാണപെണ്ണിന്റെ അനിയാനാടാ എന്ന് അവനോട് പറഞ്ഞെങ്കിലും അയിന് ഞാൻ കുനിഞ്ഞിരിക്കണോ എന്ന അവന്റെ മറുപടിയിൽ ഞാൻ ഇളിഭ്യനായി...! പിന്നെ ഞാൻ തിരിച്ചൊന്നും പറയാതെ അവൻ പറഞ്ഞപോലെ പന്തലിനു മുന്നിൽ വെള്ളം കൊടുക്കാൻ നിന്നു, എന്റെ കൂടെയായി അജയ്യും ഉണ്ട്...! പെട്ടന്നാണ് മുറ്റത്തെ വഴിയിലായി ഒരു Q7 വന്ന് നിർത്തുന്നത് കണ്ടത്...! ആരതിടെ അച്ഛനും അമ്മയും ആവണം...!

"" കല്യാണപെണ്ണിന്റെ അനിയൻ ഇവടെ വെള്ളം കൊടുക്കാൻ നിൽക്കാണോ...! "" പിന്നിൽ നിന്ന് ആരോ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയതും ആരതിടെ അമ്മയും അച്ഛനും എന്നെ നോക്കി ചിരിച്ച് നിൽക്കുന്നു...!

"" ആഹ് നിങ്ങളോ...! ഏഹ് നിങ്ങളോ...! അപ്പൊ അത്...? "" അവരെ കണ്ട ഞാൻ ഒന്നും മനസിലാവാതെ വിക്കി...! ഇവരിവടെ ആണെങ്കി അപ്പൊ അത്...? എന്റെ പൊട്ടൻകളി കണ്ട് അജയ്യ് എന്നെ വായും പൊളിച്ച് നോക്കുന്നുണ്ട്...! ആരതിടെ അച്ഛൻ പൊട്ടനായകാരണം അങ്ങേർക്കൊന്നും മനസിലായില്ല...! ഞാൻ തിരിച്ച് കാറിലേക്ക് നോക്കിയതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആരതി ഇറങ്ങി വന്നു...! വെള്ളയിൽ ഗോൾഡൻ ഡിസൈനുള്ള സാരിയും അതിനോട് ചേർന്ന ഗോൾഡൻ സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം, മുടി പിന്നിലേക്ക് കെട്ടിയൊതുക്കി നുണക്കുഴി കാണിച്ചുള്ള അവള്ടെ ചിരി കണ്ടതും പുറത്തായി നിന്നിരുന്ന എല്ലാവരും അവളെ വായും പൊളിച്ച് നോക്കി നിന്നു...! ഇവളെന്താ ഓണപരിപാടിക്ക് പോവാണോ...!? ഈ മൈരിന് നാളെ എക്സമിനു വല്ലതും

💬 Comments

View all comments