0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

പെൺപിള്ളാരുമുണ്ട്...! ആരതിയെ കണ്ടതും വെളമ്പാൻ നിന്നിരുന്ന നാട്ടിലെ തല മൂത്ത കോഴികൾ ഇതുവരെ കാണിക്കാത്ത ആത്മാർത്ഥതയോടെ പണിയെടുക്കുന്നത് കണ്ട് ഞാൻ വായും പൊളിച്ച് നിന്നു...! കോഴിത്തരം അറ്റ് ഇറ്റ്സ് പീക്ക്...! ഇനി ഇവള് പോയിട്ട് വെളമ്പാൻ നിക്കാം എന്ന് വിചാരിച്ച് ഞാൻ ചോറ് ഇട്ടുക്കൊണ്ടിരുന്ന വിച്ചൂന്റെ അടുത്തേക്ക് ചെന്ന്,

"" എടാ, ഈ സാമ്പാറ് ഇനി വേറാരൊടെങ്കിലും വേളമ്പാൻ പറ, ഞാൻ ഒന്ന് റസ്റ്റ്‌ എടുക്കട്ടെ...! ""

"" പൊക്കോണം...! ഇവടെ മനുഷ്യന് ശ്വാസം വിടാൻ സമയം കിട്ടീട്ടില്ല, അപ്പഴാ അവന്റെയൊരു റസ്റ്റ്‌...! പോയി പണിയെടുക്കട മൈരേ...! "" അവന്റെ വായിൽ നിന്ന് പുളിച്ച ആട്ട് കേട്ടതും ഞാൻ പിന്നൊന്നും മിണ്ടാൻ പോയില്ല, മാമന്റെ മോൻ തല്ലീന്ന് നാട്ടുകാരറിഞ്ഞ നാണക്കേടാ...!

വേറൊരു വഴിയും ഇല്ലാത്തോണ്ട് ഞാൻ തന്നെ വെളമ്പി തൊടങ്ങി...! എല്ലാ സൈഡിലും വെളമ്പിയ ഞാൻ ആരതിടെ സൈഡ് മനഃപൂർവം ഒഴിവാക്കി...! അവടെ വേറാരെങ്കിലും നോക്കിക്കോളും, ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഒരു തന്ത വന്ന് ആ കുട്ട്യോൾക്ക് വേലമ്പികൊടുക്കടന്ന് പറഞ്ഞ് എന്നെ അങ്ങോട്ട് വിളിക്കണത്...! അതെന്താ ഞാൻ മാത്രേ സാമ്പാറ് കൊടുക്കണോള്ളൂ...? ചെമ്പില് കൊറേ ഇരികിണ്ടല്ലോ, ഒരു ഗ്ലാസിലു കോരി ഒഴിച്ച് കൊടുത്തൂടെ...! മറ്റു മാർഗമൊന്നും മുന്നിൽ കാണാത്ത ഞാൻ നേരെ ആരതിടെ ഭാഗത്തോട്ട് ചെന്നു...! അവടെ ആരതിയെ മണപ്പിച്ചോണ്ട് വെള്ളത്തിന്റെ ജഗ്ഗും പിടിച്ച് ആദർശ് നിൽക്കുന്നുണ്ട്...!

ടേബിളിന്റെ ഒരറ്റത്തുന്ന് ഞാൻ വിളമ്പി തുടങ്ങി...! ഞാൻ അടുത്തെത്തുന്നത് കണ്ട ആദർശ് എന്നെ നോക്കി വാ പൊത്തി ചിരിച്ചു,

"" നീയെന്താടാ സമ്പാറുകൊണ്ട് പൈയ്ന്റടിച്ചാ...! "" ന്നും പറഞ്ഞവൻ എന്റെ മുണ്ടിലേക്ക് ചൂണ്ടി ഒറക്കെ ചിരിച്ചതും അത് കേട്ട് ആരതിയുൾപ്പടെ പെണ്ണുങ്ങളെല്ലാം ചിരിക്കാൻ തുടങ്ങി...! അല്ലടാ മൈരേ, സാമ്പാറ്കൊണ്ട് ഞാൻ പൂക്കളം ഇട്ട്...! അവനെയൊന്ന് നോക്കി പേടിപ്പിച്ച് ഞാൻ വീണ്ടും പണി തൊടങ്ങി...!

"" ഇന്ന് അടിയൊന്നുംണ്ടാക്കാൻ പോയില്ലേ അഭിയേട്ട...! "" മൊത്തത്തിൽ നാറി നാറാണക്കല്ലായി നിന്നിരുന്ന എന്നോടായി ഞണ്ണികൊണ്ടിരുന്ന നാട്ടിലെ ആറിലോ എഴിലോ മറ്റൊ പഠിക്കണ പെഴച്ചൊരു കുരിപ്പ് ചോദിച്ചതും അവളുമാരെല്ലാം നെഞ്ചും തല്ലി ചിരിച്ചു...! ഈ നത്ത് ആരതി

💬 Comments

View all comments