0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

എന്താ പറഞ്ഞെ...? ഞാനീ കല്യാണം മൊടക്കാൻ നോക്കാണെന്നോ...? "" ന്ന് പറഞ്ഞവൾ ഉറക്കെ ചിരിച്ചു...! ശേഷം,

"" അഭി, ഈ ആഘോഷങ്ങളൊക്കെ നിർത്താൻ ഞാനിപ്പോ ഒന്ന് ഒച്ച വെച്ചാ മതി...! അത് തന്നെയാണ് എന്റുദേശവും...! കാണണോ...!? "" ന്ന് ഒരു കത്തുന്ന നോട്ടത്തോടെ അവൾ പറഞ്ഞതും ഞാനൊന്ന് പകച്ചു...! വേറെ എന്തെങ്കിലും സാഹചര്യത്തിലായിരുന്നെങ്കിൽ ഞാനൊരു പരീക്ഷണത്തിന് മുതിർന്നേനെ...! പക്ഷെ ഇപ്പൊ അങ്ങെനെ വല്ലതും നടന്നാൽ ഇത്രേം പേരടെ മുന്നിൽ എന്റെ കുടുംബം മൊത്തം നാറും...!

"" നിനക്കിപ്പോ എന്താ വേണ്ടേ...? "" തല്കാലത്തിന് ഇവള്ടെ ശല്യമൊന്ന് ഒതുങ്ങാൻ വേണ്ടി അരയിൽ കൈകുത്തി ഞാൻ ചോദിച്ചു,

"" അങ്ങനെ വഴിക്ക് വാ...! തത്കാലം മോനിപ്പോ ഒന്നും ചെയ്യണ്ട, ഇന്ന് സമയം ഒരുപാടുണ്ടല്ലോ ഞാൻ പറയാം...! "" സാരി നേരെയാക്കി കൊണ്ടവൾ പറഞ്ഞതും ഞാൻ നേരെ തിരിഞ്ഞ് ഒരു വിധത്തിൽ ആ മൈര് ഗ്ലാസ്‌ തപ്പിയെടുത്ത് പുറത്തേക്ക് ഇറങ്ങാൻ നോക്കി...!

"" അതെ...! ഇവടെ തന്നെ കാണണം ട്ടോ...! "" ശബ്ദം ഇണ്ടാകാതെ ഞാൻ വാതില് തുറക്കാൻ നോക്കവേ ആരതി എന്റെ ഷർട്ടിനു പിന്നിൽ വലിച്ചുകൊണ്ട് പറഞ്ഞു...! ശേഷം പിന്നേം,

"" അതെ ഒരു കാര്യംകൂടെ, ഇപ്പൊ ഞാനിവിടന്ന് ഇറങ്ങുമ്പോ കൊറേ ക്ഷീണമൊക്കെ അഭിനയിക്കും, ചെലപ്പോ കാലൊക്കെ അകത്തി വച്ച് നടക്കേം ചെയ്യും...! അതൊക്കെ എന്തിനാന്ന് അറിയ്യോ...? "" അവളൊരു ചോദ്യഭാവനെ എന്നെ നോക്കിയതും ഞാൻ ഇല്ലാന്ന് തലയാട്ടി,

"" നമ്മളിതിന്റുള്ളിൽ കേറിയെത് ആരേലും കണ്ടാലേ, അവര് നീയെന്നെ എന്തോ ചെയ്തൂന്ന് വിചാരിക്കാൻ വേണ്ടിട്ടാ...! ചുമ്മ ഒരു രസത്തിന്...! ""

💬 Comments

View all comments