Chapter Title : ആരതി കല്യാണം 7 [അഭിമന്യു]
കണ്ട മുണ്ടിൽ അപ്പി ആയീന്നെ പറയു, അതെ കളറ്...!
ഓരോരുത്തര് കഴിക്കാനായി വന്ന് പോയി കൊണ്ടിരുന്നു...! പ്രൊഫഷണൽ കാറ്ററിംഗ്കാരെ പോലും വെല്ലുന്ന തരത്തിലുള്ള എന്റെ വേളമ്പല് കണ്ട് എനിക്ക് തന്നെ എന്നോട് തന്നെ അഭിമാനം തോന്നാതിരുന്നില്ല...! അങ്ങനെ സ്വയം അഭിമാനിച്ചോണ്ടിരുക്കുമ്പഴാണ് ചെക്കനും പെണ്ണും ഒപ്പം എന്റെ വീട്ടുകാരും ഭക്ഷണം കഴിക്കാൻ വരുന്നത്...! കൂടെ ആരതിയും നാട്ടിലെ പെൺപിള്ളാരുമുണ്ട്...! ആരതിയെ കണ്ടതും വെളമ്പാൻ നിന്നിരുന്ന നാട്ടിലെ തല മൂത്ത കോഴികൾ ഇതുവരെ കാണിക്കാത്ത ആത്മാർത്ഥതയോടെ പണിയെടുക്കുന്നത് കണ്ട് ഞാൻ വായും പൊളിച്ച് നിന്നു...! കോഴിത്തരം അറ്റ് ഇറ്റ്സ് പീക്ക്...! ഇനി ഇവള് പോയിട്ട് വെളമ്പാൻ നിക്കാം എന്ന് വിചാരിച്ച് ഞാൻ ചോറ് ഇട്ടുക്കൊണ്ടിരുന്ന വിച്ചൂന്റെ അടുത്തേക്ക് ചെന്ന്,
"" എടാ, ഈ സാമ്പാറ് ഇനി വേറാരൊടെങ്കിലും വേളമ്പാൻ പറ, ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ...! ""
"" പൊക്കോണം...! ഇവടെ മനുഷ്യന് ശ്വാസം വിടാൻ സമയം കിട്ടീട്ടില്ല, അപ്പഴാ അവന്റെയൊരു റസ്റ്റ്...! പോയി പണിയെടുക്കട മൈരേ...! "" അവന്റെ വായിൽ നിന്ന് പുളിച്ച ആട്ട് കേട്ടതും ഞാൻ പിന്നൊന്നും മിണ്ടാൻ പോയില്ല, മാമന്റെ മോൻ തല്ലീന്ന് നാട്ടുകാരറിഞ്ഞ നാണക്കേടാ...!
വേറൊരു വഴിയും ഇല്ലാത്തോണ്ട് ഞാൻ തന്നെ വെളമ്പി തൊടങ്ങി...! എല്ലാ സൈഡിലും വെളമ്പിയ ഞാൻ ആരതിടെ സൈഡ് മനഃപൂർവം ഒഴിവാക്കി...! അവടെ വേറാരെങ്കിലും നോക്കിക്കോളും, ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഒരു തന്ത വന്ന് ആ കുട്ട്യോൾക്ക് വേലമ്പികൊടുക്കടന്ന് പറഞ്ഞ് എന്നെ അങ്ങോട്ട് വിളിക്കണത്...! അതെന്താ ഞാൻ മാത്രേ സാമ്പാറ് കൊടുക്കണോള്ളൂ...? ചെമ്പില് കൊറേ ഇരികിണ്ടല്ലോ, ഒരു ഗ്ലാസിലു കോരി ഒഴിച്ച്
💬 Comments
View all comments