0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

കൊടുത്തൂടെ...! മറ്റു മാർഗമൊന്നും മുന്നിൽ കാണാത്ത ഞാൻ നേരെ ആരതിടെ ഭാഗത്തോട്ട് ചെന്നു...! അവടെ ആരതിയെ മണപ്പിച്ചോണ്ട് വെള്ളത്തിന്റെ ജഗ്ഗും പിടിച്ച് ആദർശ് നിൽക്കുന്നുണ്ട്...!

ടേബിളിന്റെ ഒരറ്റത്തുന്ന് ഞാൻ വിളമ്പി തുടങ്ങി...! ഞാൻ അടുത്തെത്തുന്നത് കണ്ട ആദർശ് എന്നെ നോക്കി വാ പൊത്തി ചിരിച്ചു,

"" നീയെന്താടാ സമ്പാറുകൊണ്ട് പൈയ്ന്റടിച്ചാ...! "" ന്നും പറഞ്ഞവൻ എന്റെ മുണ്ടിലേക്ക് ചൂണ്ടി ഒറക്കെ ചിരിച്ചതും അത് കേട്ട് ആരതിയുൾപ്പടെ പെണ്ണുങ്ങളെല്ലാം ചിരിക്കാൻ തുടങ്ങി...! അല്ലടാ മൈരേ, സാമ്പാറ്കൊണ്ട് ഞാൻ പൂക്കളം ഇട്ട്...! അവനെയൊന്ന് നോക്കി പേടിപ്പിച്ച് ഞാൻ വീണ്ടും പണി തൊടങ്ങി...!

"" ഇന്ന് അടിയൊന്നുംണ്ടാക്കാൻ പോയില്ലേ അഭിയേട്ട...! "" മൊത്തത്തിൽ നാറി നാറാണക്കല്ലായി നിന്നിരുന്ന എന്നോടായി ഞണ്ണികൊണ്ടിരുന്ന നാട്ടിലെ ആറിലോ എഴിലോ മറ്റൊ പഠിക്കണ പെഴച്ചൊരു കുരിപ്പ് ചോദിച്ചതും അവളുമാരെല്ലാം നെഞ്ചും തല്ലി ചിരിച്ചു...! ഈ നത്ത് ആരതി പറഞ്ഞിട്ട് ചോയ്ക്കണതാവും...!

"" മിണ്ടാണ്ടിരുന്നില്ലെങ്കി നിന്റച്ഛനെ ഞാൻ കൊല്ലും...! പിന്നെ അഭിയേട്ടനെന്തിനാ എന്റെ അച്ഛനെ കൊന്നെന്നും ചോയ്ച്ചോണ്ട് വരരുത്...! "" പൊളിഞ്ഞു വന്ന ഞാൻ ആ കുരിപ്പിനോടായി പറഞ്ഞത് കേട്ട് അവരെല്ലാം പിന്നേം ചിരിക്കാൻ തൊടങ്ങി...! ആരതികാണെങ്കി ചിരിച്ചിട്ട് വായിലുള്ളത് ഏറക്കാനും പറ്റണില്ല...! ഈശ്വര ഇങ്ങനേലും ഇവള് തരിപ്പിക്കേറി ഒന്ന് ചത്ത മതിയായിരുന്നു...! വികാരങ്ങളൊക്കെ അടക്കിവച്ച് ഞാൻ വീണ്ടും വിളമ്പി ഒരു കരക്കെത്തിച്ച് മാറിനിന്നു...! പക്ഷെ ആരതി എന്നെ വിടാൻ ഒരുകായിരുന്നില്ല...! സാമ്പാറ് വേളമ്പിക്കൊണ്ടിരുന്ന എന്നെകൊണ്ടവൾ വെള്ളം വരെ കൊടുപ്പിച്ചു...! അതിന് വേണ്ടി അവൾ ആദർശിനോട് പറഞ്ഞ് എന്റെ സാമ്പാർ അവനും അവന്റെ വെള്ളം എനിക്കും എക്സ്ചേഞ്ച് അടിപ്പിച്ചു...!

💬 Comments

View all comments