0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

ഇതാവുമ്പോ അവക്കെന്നെ അടുത്ത് കിട്ടോലോ...! അതുമാത്രല്ല, അവളെന്നെ വേറെയാർക്കും വെള്ളം കൊടുക്കാൻ സമ്മതിച്ചില്ലന്നെ...! ഇങ്ങനേംണ്ടാവോ ആളുകള്...! എല്ലാം വെറുമൊരു പെണ്ണിന്റെ ഭീഷണിയിൽ എന്ന് ചിന്തിച്ചപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...! ഇവളെ ശെരിക്കും അങ്ങട്ട് പീഡിപ്പിച്ചാലോ...! അയ്യേ, അത് വേണ്ട, അലോയ്ക്കുമ്പോ തന്നെ ശർദ്ധിക്കാൻ വരണു...! ഇവള് കാരണം എനിക്കെന്റെ ചേച്ചിക്ക് കൊറച്ച് വെള്ളംപോലും കൊടുക്കാൻ പറ്റീല...! ഇത്രേം ഗതികെട്ടവൻ വേറാരെങ്കിലുംണ്ടാവോ ദൈവമേ ന്നും മനസ്സിൽ പറഞ്ഞ് ഞാൻ ചുറ്റുമോന്ന് നോക്കിയതും കുറച്ചപ്പുറത്തായി ഭക്ഷണം കഴിച്ചോണ്ടിരുന്ന ആരതിടെ അച്ഛനെ കണ്ടു...! അപ്പൊ കമ്പനിക്ക് ആളുണ്ട്...!

അവള്ടെ കഴിപ്പ് കഴിഞ്ഞു പോയതും ഞാനൊന്ന് നേരെ ശ്വാസമെടുത്തു...! പിന്നെയെല്ലാം പെട്ടന്നായിരുന്നു...! ഞങ്ങളും ഭക്ഷണം കഴിച്ച് നേരെ പുറത്തോട്ട് വച്ചുപിടിച്ചു...! അവടെ ചേച്ചിയും അളിയനും ഇറങ്ങാൻ നിക്കുന്നുണ്ടായിരുന്നു...! ഞാനും വിച്ചൂവും നേരെ ചേച്ചിടെ അടുത്തേക്ക് ചെന്നു...! അമ്മേം അച്ഛനെയുംമൊക്കെ കെട്ടിപ്പിച്ച് കരഞ്ഞ ചേച്ചി എന്നെ കണ്ടതും അവളെന്നെ ശക്തിയിൽ വാരിപ്പുണർന്നു, ഞാൻ തിരിച്ചും...! ഈ നിമിഷം എന്റെയുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല...! ചേച്ചിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതലിഷ്ടം എന്നെയാണെന്ന് ശരത്തേട്ടൻ ഒരു പ്രാവിശ്യം പറഞ്ഞിട്ടുണ്ട്...! അത് സത്യമാണെന്ന് എനിക്കുമറിയാം...! പണ്ട് അമ്മയെന്നെ തല്ലാൻ വരുമ്പോ മുന്നിലേക്ക് കേറി നിന്നിരുന്ന ചേച്ചിയെ എനിക്കൊർമയുണ്ട്...! എനിക്ക് എന്തേലും വയ്യായിക വന്ന ചേച്ചിക്ക് ആ ദിവസം ഒറക്കംണ്ടാവില്ല, അത് മാറണ വരെ എന്നെ ചുറ്റിപറ്റി നിക്കും...! ഇതൊക്കെ കാരണമാണ് ചേച്ചിയെന്നെ എന്ത് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയാതെ കേട്ടുനിക്കുന്നത്...! അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ പടരുന്നത് ഞാൻ അറിഞ്ഞു, ഒപ്പം അവളുടെ തേങ്ങലും...! അവളെ

💬 Comments

View all comments