0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

അവൾക്കിന്ന് ഈ പണികൊടുക്കണം എന്ന് ഞാൻ വാശിപിടിച്ചത്...! ഈ പിറന്നാൾ ദിനം അവളൊരിക്കലും മറക്കരുത്...! എന്റെ ആ പ്രവർത്തി അവള്ടെ കരച്ചിലിന്റെ ആഴം കൂട്ടിയതല്ലാതെ കുറച്ചില്ല...!

"" പിന്നെ വേറൊരു കാര്യം കൂടി...! ഇതിന് പ്രതികാരം വീട്ടാൻ നിന്റെ ആ രണ്ട് കാമുകന്മാരെങ്ങാനും എന്റടുത്തു വന്ന...! "" ബാക്കി വന്ന ചന്തനം പൊതിഞ്ഞ ഇല ബലമായി അവള്ടെ കൈയിലേക്ക് വച്ച് ഒരു ഭീഷണിപ്പോലെ ഞാനവളോട് പറഞ്ഞതും അവൾ പല്ലുകടിച്ചെന്നെ നോക്കി...!

അവിടന്ന് നടന്ന് പുറത്തിറങ്ങുന്നതിനിടക്ക് സന്ദീപും ആൽബിയും കൂടി ഓടിപിടിച്ച് ക്ലാസ്സിലേക്ക് വന്നു...! എന്നെ തുറിച്ചുനോക്കിയ അവരെ ഒന്ന് പുച്ഛിച്ച് ഞാൻ നേരെ എന്റെ ക്ലാസ്സിലേക്ക് വിട്ടു...!

"" എന്തൊരാശ്വാസം...! അലോയ്ക്കുമ്പോ തന്നെ കുളിര് കോരണു...! ഹോ...! ഇന്നെനിക്ക് സുഖായിട്ടൊന്ന് ഒറങ്ങണം...! "" മുന്നിലെ ഡെസ്കിലേക്ക് കാലും കേറ്റിവച്ചു പിന്നിലേക്ക് ചാരിയിരുന്നോണ്ട് ഞാൻ പറഞ്ഞു...!

"" ഇത് കൊറച്ച് കൂടിപ്പോയഭി...! എന്തൊക്കെ പറഞ്ഞാലും അവളൊരു പെണ്ണല്ലേ...! "" ഇന്നത്തെ എന്റെ പ്രഹസനമൊന്നും ഇഷ്ടപ്പെടാതെ വിച്ചു എന്നോട് പറഞ്ഞു...!

"" ഹും പെണ്ണ്...! "" അതിന് ഞാനൊന്ന് പുച്ഛിച്ച് കണ്ണടച്ചു കിടന്നു...!

"" നിങ്ങളൊക്കെ കൂടിട്ടാ ഇവനെ ഇങ്ങനെ വഷളാക്കണേ...! ഞാൻ വന്നിലായർന്നെങ്കി കാണായിരുന്നു...! പാവം...! അതിന്റെ മുഖം കണ്ടപ്പോ സഹിക്കണില്ല...! "" വിച്ചൂന്റെ അടുത്തിരുന്ന ആദർശ് അത് പറഞ്ഞോണ്ട് അവിടന്ന് എണീറ്റു...!

"" ഡാ കോഴി മൈരേ...! നീ വലിയ ആളാവാതെ അവടെ ഇരി...! "" അവന്റെ പ്രഹസനം ഇഷ്ടപ്പെടാതെ യദു ബെഞ്ചിൽ നിന്ന് എണീറ്റ ആദർശിനെ നോക്കി വിരലുകൊണ്ട് ഇരിക്കാൻ പറഞ്ഞു...!

"" എന്നെ നിങ്ങള്

💬 Comments

View all comments