ആരതി കല്യാണം 9 [അഭിമന്യു]
ആരതി കല്യാണം 9
Aarathi Kallyanam Part 9 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
മാന്യ സദസിന് വന്ദനം...! ഒരുപാട് വൈകീന്നറിയാം...! വർക്ക് പ്രഷർ ഒരുപാടുണ്ട്...! അതാണ് കാരണം...! ഈ പാർട്ട് എത്ര നാന്നായിട്ടുണ്ടെന്നറിയില്ല...! എന്നാലും വായിച്ചു നോക്ക്...! ചിലപ്പോ ഇഷ്ടപെട്ടാലോ...!
കഴിഞ്ഞ പാർട്ടിൽ ആക്‌സിഡന്റ് ഉണ്ടായ സീനിൽ കാറിന്റെ ലെഫ്റ്റ് സൈഡിൽ വണ്ടി വന്ന് തട്ടി എന്നാണ് എഴുതീട്ടുള്ളത്...! അത് വലത് ഭാഗത്താണ് ശെരിക്കും തട്ടിയത്...! ഞാൻ ദുബൈയിൽ വർക്ക് ചെയ്യുന്നത് കൊണ്ട് ആ ഒരു ഓർമയിൽ എഴുതി പോയതാണ്...! സോറി...!
Anyways...! Like and comment
"" നിങ്ങളോ...? "" അവരെ മൂന്നുപേരെയും ഒന്ന് നോക്കി ഞാൻ അമ്മയോടായി ചോദിച്ചു...! പക്ഷെ എന്നെ ചൂഴ്ന്നു നോക്കിയതല്ലാതെ അമ്മയൊന്നും പറഞ്ഞില്ല...! ശേഷം എന്നെയും കടന്നവർ അകത്തേക്ക് പോവുകയിരുന്നു...! തള്ളേടെ നാവ് വീട്ടീ വെച്ചിട്ടാണോ പൊന്നെ...? ന്നായിരുന്നു എന്റെ ചിന്ത...! അമ്മ അകത്തേക്ക് കയറിയതിന് പിന്നാലെ ഒരു ബാഗുമായി ചേച്ചിയും അകത്തേക്ക് കേറി...!
"" ഇതെന്താ സംഭവം...? "" എന്റെയും അജയ്ടെയും അടുത്തേക്ക് വന്ന ശരത്തേട്ടനോട് ഞാൻ കാര്യം തിരക്കി...!
"" നിക്ക്, ഞാൻ പറയാം...! "" ഇട്ടിരുന്ന ഷൂ അഴിക്കുന്നതിനിടക്ക് ശരത്തേട്ടൻ സ്വകാര്യം പോലെ പറഞ്ഞു...!
"" എടാ എന്ന ഞങ്ങളിറങ്ങാ...! "" ഇവടെ നടക്കുന്നതൊന്നും മനസിലാവാതെ അന്തംവിട്ടുനിന്നയെന്നെ തട്ടി വിളിച്ച് അജയ്യ് ഇറങ്ങനായി നിന്നതും,
"" ഏയ്യ് അത് പറ്റില്ല...! നീയിവടെ നിക്ക്...! അല്ലെങ്കി ഞാനൊറ്റക്കാവും...! "" ന്നും പറഞ്ഞ് ഞാനവനെ പോവ്വാൻ സമാധിക്കാതെ തൊളിൽ കൈയിട്ട് ചേർത്തു നിർത്തി...! ഇവനെ ഇപ്പോ വിട്ട ശെരിയാവില്ല...!
"" ഞാനോ...? ഒന്ന് പോയെടാ...! നീയായി നിന്റെ പാടായി...! ഞാൻ പോണ്...! "" എന്റെ കൈയെടുത്ത് മാറ്റിയവൻ കുറച്ച് വിട്ടുനിന്നു...!
"" അപ്പത്രോള്ളുലെ...! ആയ്കോട്ട്ര...! നിന്റെ തന്ത നിന്നെ വീട്ടിക്കേറ്റൂല്ലാന്ന് പറഞ്ഞപ്പോ ഞാൻ മാത്രേണ്ടായിരുന്നുള്ളൂട്ടാ...! അത് മറക്കണ്ട...! "" എന്നെയവൻ ഇവരടെ എടേലിട്ട് പോവൂന്നൊറാപ്പായതോടെ ഞാനവന്റെ വീക്നെസ്സിൽ കേറിപ്പിടിച്ചു...! അതോടെ അവനൊന്നടങ്ങി...! പക്ഷെ അപ്പഴും അവൻ ചാടിപോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ നേരത്തെ പോലെ വീണ്ടും അവന്റെ തോളിൽ കൈയിട്ടു...!
"" ആഹ് നിങ്ങള് നേരത്തെത്തിയോ...? ഉച്ചയാവുന്നാണല്ലോ പറഞ്ഞെ...! "" അജയ്‌ടെ തോളിൽ തൂങ്ങി വെയ്റ്റുമൊത്തം അവന് കൊടുത്ത് നിക്കുമ്പഴാണ് അങ്ങനൊരു അവശബ്ദം ഞങ്ങളുകേക്കുന്നത്...! അതാരതിയായിരുന്നു...! നേരത്തെയിട്ടിരുന്ന ഡ്രസ്സ് മാറ്റി ഒരു മാക്സിയായിരുന്നു അവള്ടെ വേഷം...! എന്നാലെന്റെ ശ്രേദ്ധപോയത് കഴുത്തിൽ കിടക്കുന്ന താലിമാലയിലേക്കും നെറ്റിയിൽ ചൂടിയ സിന്ദൂരത്തിലേക്കുമാണ്...! ഇത്രേം നേരം ഇവൾടെമേല് ഞാനീസാധനങ്ങളൊന്നും കണ്ടില്ലല്ലോ...! ഇതമ്മേടെ മുന്നിൽ നല്ല പിള്ള ചമയാൻവേണ്ടി മാത്രം കാണിക്കുന്ന ഇവൾടെ പട്ടി ഷോയാണ്...! പേപ്പട്ടി ഷോ...! അത് കണ്ടെനിക്ക് എന്തെന്നില്ലാത്തൊരു പുച്ഛം അവളോട് തോന്നി...!
"" ഉച്ചയാവുമ്പോ എത്തണ രീതില് വരാനായിരുന്നു ഉദ്ദേശം...! മോളെ കാണാൻ കൊതിയായൊണ്ട് നേരത്തെയിങ്ങ് പൊന്നൂന്നെ ഒള്ളു...! "" ആരതിയോട് ചേർന്ന് നിന്ന് മുടിയിൽ തലോടി അമ്മ സ്നേഹം വാരിവിതറി...! ശേഷം,
"" ഇതെന്താ ഒരു
💬 Comments
View all comments