0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

തന്നെ കൂടെ നിക്കാന്ന് ഏറ്റു...! അതോടെ ഞാനവനേം വിളിച്ചോണ്ട് ആരതിടെ മുന്നിലേക്ക് ചെന്നു...!

ഗ്രേപ്പ് കളറ് ചുരിദാറും അതെ നിറത്തിലുള്ള ലെഗ്ഗിങ്‌സും വല പോലുള്ള ഷാളുമാണ് വേഷം, പിന്നെ ചുരിദാറിന്റെ കളറിനോട് ചേർന്ന കമ്മലും നെറ്റിയിൽ കുഞ്ഞൊരു പൊട്ടും...! മുഖത്തേക്ക് വീണുകിടക്കുന്ന അനുസരണയില്ലാത്ത മുടിയിഴയെ ഇടിക്കിടക്ക് പിന്നിലേക്ക് ഒതുക്കികൊണ്ട് ലാപ്പിൽ മരിച്ചു കുത്തുന്ന ആരതിടെ മുന്നിലേക്ക് ഞാൻ ചെന്ന് നിന്നു...!

"" മ്മ്ഹും മ്മ്ഹും...! "" മുന്നില് വന്ന് നിന്ന എന്നെ അവള് കണ്ടില്ലന്നു തോന്നിയപ്പോ ഞാൻ ചുമക്കുന്ന ശബ്‍മുണ്ടാക്കി അവളെ നോക്കി...! പക്ഷെ ആരതിക്ക് പകരം തലയുയർത്തി നോക്കിയത് കല്യാണിയാണ്...!

നീയല്ല...! അവള്...! അവള്...! അവളെവിളിയെടി...!

മുന്നില് വടി പോലെ നിക്കണ ഞങ്ങളെ കണ്ട കല്യാണി ആദ്യമൊന്ന് പകച്ചു...! ശേഷം അടുത്തിരുന്ന ആരതിയെ തട്ടി വിളിച്ചതും,

"" എന്താടി...? "" ലാപ്പിൽ നിന്നും തലപൊക്കാതെ അവള് കാര്യം തിരക്കി...!

"" ദേ മുന്നില്...! "" ന്നും പറഞ്ഞ് കല്യാണി ആരതിടെ തലപിടിച്ചുയർത്തിയതും അവള് കാണുന്നത് അവളെ നോക്കി ഇളിച്ചുനിക്കുന്ന എന്നെയാണ്...! എന്നെക്കണ്ടപാടേ അവളൊന്ന് വൃത്തിക്ക് ഞെട്ടി...! ഇനി ഞാൻ പ്രതീകാരം വീട്ടാൻ വന്നതാന്ന് മനസ്സിലായിട്ടുണ്ടാവോ...?

"" എന്താ ആരുചേച്ചി ചെയ്യണേ...? "" മുഖത്തെ ചിരിമാറ്റാതെ ഞാനവളോട് ചോദിച്ചെങ്കിലും അതിന് അവളെന്നെ കലിപ്പിച് നോക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ലേ...! അതെനിക്ക് ഫീലായി...! ഞാൻ നേരെ ബെഞ്ചിന്റെ അറ്റത്തായിരുന്നിരുന്ന അവളെ കുണ്ടികൊണ്ട് തള്ളി ബെഞ്ചിന്റെ മറ്റേ അറ്റത്തേക്ക് നീക്കിയിരുത്തി...! കൂടെ കല്യാണിയും നീങ്ങി...! അതോടെ എനിക്കും യദുനും ഇരിക്കാൻ സ്ഥലായി...!

ആരതി എന്താ നടക്കാണെന്ന് മനസ്സിലാവാതെ എന്നെ പകച്ച് നോക്കുന്നുണ്ട്...!

ലാപ്ടോപ് ഇരിക്കുന്നിടത്തേക്ക് കൈയെത്തിച്ചു അതെടുക്കാൻ നോക്കുന്ന ആരതിയെ തടഞ്ഞുകൊണ്ട് ഞാനവൾടെ കൈ എന്റെ കൈയിലൊതുക്കി...!

"" ആരു...! "" വളരെ നേർത്ത ശബ്ദത്തിൽ ഞാനവളെ സ്നേഹത്തോടെ വിളിച്ചു...! കണ്ടാൽ കടിച്ചുകീറാൻ നിന്നിരുന്ന എന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു സമീപനം അവൾ പ്രതീക്ഷിച്ചിരുന്നില്ലാന്ന് തോന്നിക്കും വിതം ആരതിടെ മുഖത്ത് എന്തോ ഒരു ഭാവം ഞാൻ കണ്ടു...!

"" അന്ന് ഞാൻ...! അന്ന് ഞാനങ്ങനൊന്നും പറയാൻപാടില്ലായിരുന്നു...! അപ്പഴത്തെ ദേഷ്യത്തില് ഞാൻ അറിയാതെ പറഞ്ഞുപോയതാണ്...! ""

💬 Comments

View all comments