Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
പറയുന്നില്ല...! സാധാരണപോലെ വെളുത്തിട്ടുള്ളൊരു കുട്ടി...! ചെറുതായി നീണ്ട മൂക്കും അതിലൊരു മൂക്കുത്തിയും...! അതിലാണ് ഞാൻ വീണുപോയത്...! പിന്നെ അവള് ചിരിക്കുമ്പോൾ കാണുന്ന നിരയാർന്ന മുല്ലപ്പു പല്ലുകളും...! എന്റെയത്രെയില്ലെങ്കിലും നീണ്ട് അതിനൊത്ത ഷേപ്പും...! ഒരു സുന്ദരികുട്ടി...! എന്റെ വൃന്ദ...!
ഒരു ദിവസം കോളേജില് സാധാരണ പോലെ ഞങ്ങള് വെറുതെയിരുന്നു കൊണയടിച്ച് അത് പെണ്ണുവിഷയത്തിലെത്തി...! പറഞ്ഞ് പറഞ്ഞ് അവസാനം എന്റെ മാമന്റെ മോനായ നായിന്റെ മോൻ വിച്ചു എനിക്കൊരു വെല്ലുവിളിയും അങ്ങ് വച്ചു തന്നു...! " ധൈര്യണ്ടെങ്കി ഒരു പെണ്ണിനെ വളച്ചു കാണിക്കടാന്ന്...! ""
ആ വെല്ലുവിളി അപ്പഴത്തെ മാനസികാവസ്ത്തെല് ഞാൻ ഏറ്റെടുക്കേം ചെയ്തു...! അങ്ങനെയാണ് ഞാനിവളെ കാണുന്നത്...! അതും അജയ്യ് ചൂണ്ടികാണിച്ചു തന്നതാണ് കേട്ടോ...!
ശേഷം എങ്ങനേലും അവളെ വള്ളക്കാൻവേണ്ടി ഞാൻ പിന്നാലെ നടക്കാൻ തുടങ്ങി...! കോളേജിൽ അത്യാവിശ്യം കുപ്രസിദ്ധന്നായ എന്നെ അവൾക്ക് മുന്നെത്തന്നെ അറിയാർന്നു...! ഭാഗ്യം...!
എന്നേക്കാണാൻ ഒടുക്കത്തെ ലൂക്കായോണ്ട് ഞാൻ തന്നെ അവളോട് കേറി ഇഷ്ടാന്ന് പറഞ്ഞു...! ആദ്യം അവള് ഒന്നും പറഞ്ഞില്ല...! ഇനിയെന്റെ മൂഞ്ചിയ മോന്തകണ്ടു അവൾക്കിഷ്ടപ്പെട്ടില്ലാന്ന ചിന്തയിലായി ഞാൻ...! പക്ഷെ ഏതൊരു പെണ്ണിനേം പോലെ അവള് കുറച്ചിട്ട് കളിപ്പിക്കുന്നതാന്ന് ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്...!
തോറ്റുകൊടുക്കാതെ ഞാൻ പിന്നേം പിന്നേം ട്രൈ ചെയ്തുകൊണ്ടേയിരുന്നു...! അവസാനം എന്റെ ട്രൈ കണ്ട് എനിക്ക് മോന്തേം കുത്തി വീണുതരുകയായിരുന്നു അവൾ...! അല്ല പിന്നെ...! ഞാനാരാ മോൻ...!
വൃദ്ധയോടുള്ള പ്രണയം ഒരു സൈഡിൽ, ആരതിയോടുള്ള ദേഷ്യം മറ്റൊരു സൈഡിലും വച്ച് ഞാൻ മുന്നോട്ട് പോയി...!
ഇനി നമ്മടെ സീനിലേക്ക് വരാം...!
എല്ലാം സെറ്റായി പതിവുപോലെ ഞങ്ങള് കോളേജിലേക്ക് കെട്ടിയെടുത്തു...! ഇനി
💬 Comments
View all comments