0%

Chapter Title : ആരതി [മിഥുൻ]

Author : kkstories Read All Parts 174
സഹിച്ചയാലും എന്റെ കാർത്തി എന്റെ സ്വന്തം ആയല്ലോ. എനിക്കത് മതി." ഇത്രേം കണ്ടപ്പോഴേ ഞാൻ ചാടിയെഴുന്നേറ്റു. ദൈവമേ ഇതാരാണ്. കല്യാണം കഴിക്കാൻ താത്പര്യമില്ലാത്ത എന്നെ എന്തിനാ ഇങ്ങനെ ഒക്കെ സ്വപ്നം കാണിക്കുന്നത്. സമയം നോക്കിയപ്പോൾ 3 മണി ആയത്തെ ഉള്ളൂ. പക്ഷേ അ കണ്ണുകളുടെ ഉടമയെ ഞാൻ കണ്ടിട്ടുള്ള മുഖങ്ങളും ആയി സമ്യപ്പെടുത്തി നോക്കി. പക്ഷേ ഇനിക്കരോടും സാമ്യപ്പെടുത്താൻ പറ്റുന്നില്ല. ഞാൻ എഴുന്നേറ്റു ബാൽക്കണിയിൽ പോയി നിന്നു. നല്ല നിലാവ് ഉണ്ട്. ഇൗ നിലാവിൽ പ്രകൃതിയുടെ സൗന്ദര്യം മറ്റെന്തിനെക്കാളും ആകർഷണീയമായ ഒന്നായി തോന്നി. എന്റെ ദൈവമേ പ്രേമം എന്നത് എന്താണെന്ന് പോലും അറിയാത്ത ഞാൻ സൗന്ദര്യം ഒക്കെ ആസ്വദിച്ചു തുടങ്ങിയോ.
എനിക്കെന്താ സംഭവിക്കുന്നത്. ഒന്നും മനസിലാകുന്നില്ല. ഞാൻ 5 മണി വരെ ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിന്നു. പിന്നീട് ഞാൻ അകത്തു കയറി കട്ടിലിൽ കിടന്നു. പിന്നെയും ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ 8 മണി ആയി. ഞാൻ ഓടിപ്പോയി പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഇറങ്ങി. കഴിക്കാൻ നിന്നില്ല. കാരണം സമയം 9 കഴിഞ്ഞിരുന്നു. അച്ഛന്റെ കമ്പനി ആണെങ്കിലും ലൈറ്റ് ആയി ചെല്ലുന്നത് ഒന്നും അച്ഛന് ഇഷ്ടമല്ല. കമ്പനിയിൽ പോകുന്ന കാര്യത്തിൽ ഒന്നും അച്ഛൻ വിളിക്കുകയോ എന്നേ കാറിൽ കൊണ്ട് പോവുകയോ ചെയ്യില്ല. ഇതെല്ലാം സ്വന്തമായി ചെയ്താലേ ഉത്തരവാദിത്വം വരൂ എന്നാണ് അച്ഛന്റെ വാദം. ഒരുപക്ഷേ അത് ശെരി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആണ് എന്നെ നേരെ കമ്പനിയുടെ ചുമതല ഏൽപ്പിച്ചു അച്ഛൻ മാറാതെ എന്നെ മാനേജർ പോസ്റ്റിൽ നിന്നും പഠി പടിയായി ഉയർത്തി കമ്പനിയെ മുന്നോട്ട് നയിക്കുന്ന രീതിയിൽ ആക്കാൻ അച്ഛൻ തീരുമാനിച്ചത്. അച്ഛന് സ്വന്തം മക്കളെ പോലെ തന്നെ ആയിരുന്നു കമ്പനിയും. ഞാൻ വേഗം കമ്പനിയിൽ ചെന്നു.രാവിലെ തന്നെ എന്റെ വർക് തുടങ്ങി. ആരതി എന്ന് ലൈറ്റ് ആയി ആണ് വന്നത്. ഞാൻ അവളോട് ഒത്തിരി ദേഷ്യപ്പെട്ടു. അച്ഛന്റെ പോലെ അ കമ്പനിയെ നയിക്കാൻ പറ്റിയ ഒരാൾ ആണെന്ന് അച്ഛന് തോന്നണം എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ ദേഷ്യപ്പെടുന്നത് കണ്ടാണ് അച്ഛൻ അവിടേക്ക് വന്നത്. അച്ഛൻ എന്നെ തടഞ്ഞു. സൗമ്യമായി അച്ഛൻ അവളോട് എന്താണ് താമസിച്ചതെന്ന് ചോദിച്ചു മനസിലാക്കി. ശേഷം അവളോട് അവിടെ പോയി ജോലി ചെയ്തോളൂ സാരമില്ല. ഇനി താമസിക്കാൻ സാഹചര്യം ഉണ്ടായാൽ ടീം ഹെഡിനെയോ (അതായത് എന്നെയോ) അച്ചനെയോ വിളിച്ചു പറഞ്ഞാൽ മതി

💬 Comments

View all comments