Chapter Title : ആരതി [മിഥുൻ]
വിശ്വസിക്കാൻ പറ്റാത്തത് ആയിരുന്നു.
ആ ഓർമ്മകൾക്കിടയിൽ ഇന്ന് നടന്ന സംഭവം എനിക്കോർമ്മ വന്നു. നാളെ അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു കിടന്നു.
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. അപ്പോഴാണ് രാത്രി കാണാറുള്ള സുന്ദരിയെ കണ്ടില്ല എന്ന് ഓർമ വന്നത്. ഒരു തെല്ലു വിഷമം തോന്നി. ഇൗ കഴിഞ്ഞ രണ്ടു ദിവസത്തിൽ കല്യാണം കഴിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ മനസ്സെന്ന മരുഭൂമിയിൽ മഴ പെയ്ത് തുടങ്ങി എന്ന് തോന്നിയിരുന്നു.
പിന്നെ ഓർത്തപ്പോൾ മുരുകൻ കാട്ടാക്കട പിന്നെയും കേറി വന്നു. അങ്ങേരുടെ ഭ്രമാമാണ്" പ്രണയം" കേട്ടപ്പൊഴെ ഞാൻ പഴയ കാർത്തി ആയി.
പുള്ളിക്കാരന് നല്ല അടാറു തേപ്പുകിട്ടിക്കാണും അല്ലെങ്കിൽ ഇങ്ങനെ വിരഹത്തെ സ്ഫടിക സൗധമായി വിവരിക്കുമോ.
ഞാൻ താഴെ ഇറങ്ങി ചെന്നപ്പോൾ അമ്മ ഭക്ഷണവുമായി കാത്തിരിപ്പുണ്ട്. എല്ലാവരും കഴിക്കാൻ റെഡി ആയി വന്നു. ഞങ്ങളും നാലും കൂടെ ഭക്ഷണം കഴിച്ചു.
"നാളെ നമ്മുടെ ലിബിന് ഒരു പെണ്ണ് കാണാൻ പോകണം." എന്നോടായി അച്ഛൻ പറഞ്ഞു.
ഇത് കേട്ടു ലിബിൻ വാ പോളിച്ചിരിപ്പുണ്ട്. ലിബിൻ ഡോക്ടർ ആയിരുന്നു. എന്നെക്കാളും രണ്ടു വയസ്സിന് മൂത്തതാണെങ്കിൽ പോലും ഞാൻ ലിബിൻ എന്ന് തന്നെ ആണ് വിളിക്കുന്നത്. അവനും അതിൽ പരാതി ഒന്നും ഉണ്ടായിരുന്നില്ല.
അവനും പ്രണയം ഒന്നുമില്ലായിരുന്നു. പക്ഷേ പ്രണയവിരോധി ഒന്നും അല്ല കേട്ടോ. അവൻ വൺ സൈഡ് ലൗവിൻറെ ആളായിരുന്നു. പാവത്തിന് പ്രേമിക്കാനോ വളക്കാനോ അറിയില്ല എന്നതായിരുന്നു സത്യം.
എനിക്കറിയാമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല. കാരണം ഞാൻ അതിനു ശ്രമിച്ചിട്ടില്ല. അങ്ങനെ ഓരോന്ന് ചിന്തിച്ചു കഴിപ്പു കഴിഞ്ഞെഴുന്നേറ്റ്. ലിബിൻ അവിടെ കിളി പോയ പോലെ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ട് എനിക്ക് ചിരിയാണ് വന്നത്.
ഞാൻ എന്നിട്ട് എന്റെ lexus എടുത്തു നേരെ ആരതിയുടെ വീട്ടിൽ പോയി. അവളുടെ അഡ്രസ്സ് കമ്പനി റെക്കോർഡിൽ നിന്നും ഞാൻ എടുത്തിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ വിഷമം കൂടി.
ഒരു ഓലപ്പുര. അതിൽ ആണവൾ കഴിയുന്നത്. അവളും അമ്മയും മാത്രമുള്ള അടച്ചുറപ്പു പോലും ഇല്ലാത്ത ഒരു വീട്. ഞാൻ എന്റെ അവസ്ഥ ഓർത്തു. കാശിന്റെ
💬 Comments
View all comments