Chapter Title : ആരോഹി [ ne-na ]
നേരെ തിരിഞ്ഞ് നിന്ന്.
"നീ അന്ന് എന്നെ കുറിച്ച് തന്നെയായിരുന്നോ എന്നോട് പറഞ്ഞത്."
ഞാൻ അതെ എന്ന അർഥത്തിൽ തലയാട്ടുക മാത്രം ചെയ്ത്. അവളുടെ മനസ്സിൽ ഇപ്പോൾ എന്നോടുള്ള വികാരം എന്താണെന്ന് എനിക്കറിയില്ലായിരുന്നു.
നിറകണ്ണുകളോടെ അവൾ ഓടി വന്ന എന്റെ കവിളിൽ ഒരു അടി തന്നത് നിമിഷ നേരത്തിനുള്ളിൽ ആണ് നടന്നത്. ആ അടിയുടെ വേദന ഞാൻ അനുഭവിക്കുന്നതിനു മുൻപ് തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ച് അതെ കവിളിൽ ഉമ്മ വച്ചു.
"നിനക്ക് എന്നെയാണ് ഇഷ്ടമെന്ന് ഒരു വാക്ക് നേരത്തെ പറഞ്ഞുണ്ടായിരുന്നോടാ.. നിന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് കരുതി എന്റെ ഇഷ്ട്ടം നിന്നോട് തുറന്ന് പറയാനാകാതെ ഞാൻ എന്തുമാത്രം വേദനിച്ചു എന്നറിയാമോ നിനക്ക്. അവസാനം മറ്റൊരാൾ സ്വന്തമാക്കുന്നതിനു മുൻപ് എന്റെ ശരീരമെങ്കിലും നിനക്ക് തരണമെന്ന് ആഗ്രഹിച്ചാണ് ഞാൻ നിന്നോടൊപ്പം ഇവിടേക്ക് വന്നത്."
ഒരു ഞെട്ടലോടെ മാത്രമാണ് എനിക്കത് കേൾക്കാനായത്. ആരോഹിക്കും എന്നോട് പ്രണയം ഉണ്ടായിരുന്നു. ഈശ്വര ഞാൻ ഇത് എന്തുകൊണ്ട് മനസിലാക്കിയില്ല.
"എന്റെ കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് പപ്പാ എന്നോട് എന്താ പറഞ്ഞതെന്ന് അറിയാമോ?"
ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
"എനിക്ക് നിന്നെ ഇഷ്ടമാണെങ്കിൽ പപ്പാ നിന്റെ വീട്ടിൽ വന്ന് സംസാരിക്കാം. നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധം ഇല്ലെങ്കിൽ മാത്രേ പപ്പാ വേറൊരു കല്യാണാലോചനയെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്ന്."
എനിക്ക് അവളുടെ മുഖത്തേക്ക് നോക്കി തരിച്ചിരിക്കണേ കഴിഞ്ഞുള്ളു. വെറുമൊരു തുറന്ന് പറച്ചിലിൽ കാര്യങ്ങൾ എത്ര നാളാണ് മനസ്സിൽ ഒരു വേദനയായി കൊണ്ട് നടന്നത്.
ആരോഹി മൊബൈൽ കൈയിലേക്കെടുത്തു.
"എനിക്ക് നിന്നെ മതിയെന്ന് ഞാൻ ഇപ്പോൾ
💬 Comments
View all comments