0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

എന്റെ കൈയുടെ പകുതിലേറെയും സ്പർശിച്ചിരുന്നത് അവളുടെ നഗ്നമായ കൈയുടെ തുടക്കത്തിൽ ആയിരുന്നു.

"എഡോ.. സോറി.. അറിയാതെ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാണ്."

ഇവിടെ നിന്നാണെന്ന് അറിയില്ല ആ നിമിഷം പൊട്ടിവീണത് പോലെ രേഷ്മ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു അപ്പോൾ.

"എന്താ ഈ സമയത്ത് ഒരു കോഫി കുടി രണ്ടുപേരും."

ആരോഹിയുടെ തോളിൽ നിന്നും കൈ എടുത്തുകൊണ്ട്‌ ഞാൻ പറഞ്ഞു.

"എനിക്കൊരു തലവേദന അങ്ങനെ വന്നതാണ്."

അവളുടെ നോട്ടം ആരോഹിയുടെ മുഖത്ത് പതിച്ചു.

"പക്ഷെ ആരോഹിയെ കണ്ടിട്ട് അവൾക്കാണ് തലവേദന എന്നാണല്ലോ തോന്നുന്നേ. മുഖം ഒരുമാതിരി കടന്തൽ കൊത്തിയതുപോലെ."

എന്തുകൊണ്ടോ ഞാൻ അപ്പോൾ പരിസരം ശ്രദ്ധിക്കാതെ ആരോഹിയുടെ ഇടുപ്പിൽ പിടിച്ച്‌ എന്നോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"കുറച്ചു മുൻപ് ഞാൻ അറിയാതെ ശബ്‌ദം കടുപ്പിച്ച് എന്തോ ഒന്ന് പറഞ്ഞു പോയി. അപ്പോൾ തൊട്ട് ഇങ്ങനെ മുഖം വീർപ്പിച്ച നിൽക്കെയാണ്."

രേഷ്മ നീട്ടി ഒന്ന് മൂളി.

"ഞാൻ അറിഞ്ഞോ ഈ ഗൗരവക്കാരിയുടെ മനസ് ഇത്ര ലോലമാണെന്ന്."

അപ്പോഴേക്കും ആരോഹിയുടെ മുഖം ഒന്ന് തെളിഞ്ഞു വന്ന് തുടങ്ങിയിരുന്നു.

"സത്യത്തിൽ നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്?"

രേഷ്മയുടെ ആ ചോദ്യം കേട്ട് ഞാൻ അവളെ ഒന്ന് തുറിച്ച്‌ നോക്കി. പക്ഷെ രേഷ്മയുടെ നോട്ടം ആരോഹിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന എന്റെ കൈയിൽ ആയിരുന്നു. ആരോഹിയും അവളുടെ ആ നോട്ടം കണ്ടിരുന്നു.

ഞാൻ ചെറിയൊരു ജാള്യതയോടെ  പതുക്കെ അവളുടെ ഇടുപ്പിൽ നിന്നും എന്റെ കൈ പിൻവലിച്ചു. പക്ഷെ ആരോഹി അപ്പോഴും ഇതിലെന്താ പ്രശ്നം എന്ന മട്ടിൽ നിൽക്കുകയായിരുന്നു.

"ഓഫീസിലും മറ്റിടങ്ങളിലുമായി നിങ്ങളുടെ ഇങ്ങനുള്ള നിൽപ്പും നടപ്പും

💬 Comments

View all comments