0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

ഇറങ്ങി എന്നോട് ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു.

ഞാൻ അവളെ തന്നെ നോക്കി നിന്നു. കുറച്ച് ചുവടുകൾ മുന്നോട്ട് പോയിട്ട് അവൾ തല ചരിച്ച് എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ലജ്ജാ ഭാവം അവളുടെ മുഖത്ത് ഉള്ളതായി തോന്നി. എന്നെ ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ വേഗതയിൽ നടന്നകന്നു.

എന്റെ മനസ്സിൽ ഹരി സാർ മാല നൽകിയപ്പോൾ ജീനയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ആണ് നിറഞ്ഞ് നിന്നത്.

ഞാൻ ബൈക്ക് തിരിച്ച്‌ വേഗം സിറ്റിയിലേക്ക് പോയി.

രാവിലെ ഫ്ലാറ്റിനു മുന്നിൽ നിന്ന ഞാൻ ആരോഹി നടന്ന് വരുന്നത് കണ്ട് കണ്ണടക്കാതെ നോക്കി നിന്നു പോയി.

ഇന്നവൾ അതീവ സുന്ദരി ആണെന്ന് എനിക്ക് തോന്നിപ്പോയി. ഒരു വയലറ്റ് കളർ ലോങ്ങ് പാവാടയും വെള്ള ടോപ്പും ആണ് അവളുടെ വേഷം. അവൾ കൂടുതലും വെള്ള ടോപ് ആണ് ഉപയോഗിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്.

അവൾ എന്റെ അരികിൽ എത്തിയതും ഞാൻ പറഞ്ഞു.

"എന്റെ സുന്ദരി കുട്ടിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ."

അത് കേട്ട് അവളുടെ മുഖം ഒന്ന് തുടുത്തു.

ഒരു താങ്ക്സ് പോലും പറയാതെ അവൾ എന്നോട് ചോദിച്ചു.

"എനിക്കുള്ള ഗിഫ്റ് എവിടെ?"

"ഗിഫ്റ്റോ? നമുക്കിടയിൽ ഗിഫ്റ് ഒക്കെ വേണമോ?"

പെട്ടെന്ന് അവളുടെ മുഖം ഒന്ന് വാടി, എങ്കിലും ഞാൻ ശ്രദ്ധിക്കാതിരിക്കാൻ പെട്ടെന്ന് തന്നെ മുഖത്ത് ഒരു ചിരി നിറച്ചു.

"വാ.. നമുക്ക് പോകാം."

ബൈക്കിലേക്ക് കയറാൻ തുനിഞ്ഞ അവളെ ഞാൻ പെട്ടെന്ന് തടഞ്ഞ് നിർത്തി. എന്നിട്ട് ഒരു ചെറിയ

💬 Comments

View all comments