Chapter Title : ആരും അറിയാതെ
ആരും അവിടെ വന്നു കാണാറില്ല, അതുകൊണ്ട് തന്നെ അവനൊരു പേടി തോന്നിട്ട് ഡോർ വ്യൂവറിൽ കൂടി നോക്കി, മാനേജരെ കണ്ടു വല്ലാതെ അവൻ പേടിച്ചു, ഇയാളെന്ത ഈ സമയത്ത് ഒരു മുന്നറിയിപ്പും കൂടാതെ, അവൻ പോയി t ഷർട്ട് മാറ്റിയിട്ടു ഒരു ഷർട്ടും കൈലിയും ഇട്ടോണ്ട് ഡോർ തുറന്നു.
“ ഹായ് സർ “
“ ഹായ്, “
“ എന്താണ് സർ, ഈ സമയത്ത് “
“ ഡെയ് തമ്പി, നാൻ ഒന്ന് കേക്കട്ടുമ “
“ എന്താണ് സർ “
“ നീ തണ്ണി സാപ്പിടുമോ “
“ അതെന്താ അങ്ങനെ ചോദിച്ചത് “
“ അല്ല, നാൻ സാപ്പിടും , എനക്ക് ഇങ്കെ നല്ല കമ്പനി കെടായത് , അതിനാലെ ഉൻ ഇടതിൽ വന്ദേ , “
മനു ഒന്ന് ചിരിച്ചു. അവൻ മനസ്സിൽ അയാളെ പിണക്കേണ്ട എന്ന് കരുതി
മനു ഒന്നും പറഞ്ഞില്ല
“ ഞാൻ അടിക്കും സർ “
“ ആ, സൂപ്പർ “
“ പക്ഷെ, കുറച്ചേ കുടിക്കു “
“ ധാരാളമാ , നീ ആയിരുന്തൽ ഓക്കേ , സ്റ്റാർട്ട് പണ്ണാലമാ “
“ കയറി വാ സർ “
മനു ഡോർ ലോക്ക് ചെയ്തിട്ട് ഹാളിലേക്ക് അയാളെയും കൊണ്ടു പോയി.
“ ഞാൻ പോയി ഗ്ലാസ് എടുത്തോണ്ട് വരാം സർ”
അയാൾ ബാഗിൽ നിന്നും വില കൂടിയ ഒരു മദ്യം എടുത്തു ടേബിളിൽ വെച്ചു സോഡായും അവിടെ വെച്ചു . മനു ഗ്ലാസ് എടുത്തോണ്ട് വന്നു.
💬 Comments
View all comments