Chapter Title : ആഷി 2 [Floki kattekadu]
പ്രത്യേകിച്ച് ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി. എനിക്കും റോയിക്കും പിടിപ്പത്തു പണി ഉണ്ടായിരുന്നു. ഇടയ്ക്കു ചെന്നൈയിൽ പോയി. നീനു രണ്ടാഴ്ച മെഡിക്കൽ ലീവ് എടുത്തു. ഈ സംഭവം കൂടി നീനുവും ആഷിയും ഒന്ന് കൂടി അടുത്തു. ഞങ്ങൾ ചെന്നൈ പോയ സമയം അവരൊന്നിച്ചായിരുന്നു താമസം. ഇതിനിടക്ക് ഞാൻ ആഷിയുടെ ടെലിഗ്രാം നോക്കാറുണ്ടായിരുന്നു. എന്നാൽ അതില്ലങ്ങനെ പ്രത്യേകിച്ചൊന്നും കണ്ടില്ല.
അത് കഴിഞ്ഞുള്ള ചൊവ്വാഴച്ച ഓഫീസിൽ ഇരിക്കുമ്പോൾ ഞങ്ങളുടെ ഫിർട്ടിലിറ്റി ഹോസ്പിറ്റലിൽ നിന്നൊരു കാൾ വന്നു. എന്നോടും ആഷിയോടും അവിടം വരെ വരാൻ. ഞാൻ ആഷിയെ വിളിച്ചു പറഞ്ഞപ്പോൾ ആഷിക്കു ഒറ്റയ്ക്ക് വരാൻ ഒരു മടി. ശരി നീനുവിനെ കൂട്ടി വരാൻ പറഞ്ഞു അവർ ഒരു ഊബർ വിളിച്ചു ഹോസ്പിറ്റലിലേക്ക് വന്നു ഞാൻ എന്റെ കാറിലും.
***
ഹോസ്പിറ്റൽ.
ഡോക്ടറുടെ ടേബിളിന് മുന്നിൽ ഞാനും എന്റെ ഇടതു വശത്തായി ആഷിയും ഇരുന്നു. ആഷിയുടെ വലതു കൈ എന്റെ ഇടതു കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു. ഓരോ തവണ ക്ലിനിക്കിൽ വരുമ്പോഴും അതങ്ങനെ ആണ്. ഓരോതവണയും ഓരോ ക്ലിനിക്കിലും കയറുമ്പോൾ സന്തോഷകരമായ വാർത്താക്കും വേണ്ടി ആഷി കാത്തിരിക്കും. അവസാനം നമുക്കിനിയും ശ്രമിക്കാം എന്ന ഡോക്ടറുടെ പ്രതീക്ഷ നിർബരമായ വാക്കുകളിൽ വിശ്വാസമർപ്പിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ, കരയാതിരിക്കാൻ ആഷി പരമാവതി ശ്രമിക്കാറുണ്ട്. എന്നാൽ ആഷിക്ക് പലപ്പോഴും അതിനു സാധിക്കാറില്ല. അധികപക്ഷം ആളുകൾക്കിടയിൽ നിന്നും മാറുന്നത് വരെയേ ആഷിയെ കൊണ്ട് കഴിയാറുള്ളു . അതിനപ്പുറം എന്നെ കെട്ടിപിടിച്ചു കണ്ണുനീർ വാർക്കും.
ചിന്തകൾ കാടുകയറിതുടങ്ങി. ഞാൻ പതിയെ യഥാർഥ്യത്തിലേക്ക് ഇറങ്ങി. എന്നിൽ മുറുകെ പിടിച്ചിരിക്കുന്ന ആഷിയുടെ
💬 Comments
View all comments