Chapter Title : ആഷി 4 [Floki kattekadu]
ഞാൻ കാറിൽ നിന്നും ഇറങ്ങി നടന്നു ആഷിയും വിവേകും ഗേറ്റിനു പുറത്തേക്കു വരികയാണ്, ഞാൻ പതിയെ തിരിഞ്ഞു കാറിനുള്ളിലെ നീനുവിനെ നോക്കി, ക്രൂരമായ ഒരു ചിരിച്ചിരിച്ചു. നീനു ദയനീയതയോടെ No എന്ന് തലയാട്ടി… ഗേറ്റ് തുറന്നു പുറത്തു വന്ന കാമുകി കാമുകൻ ആർക്കോ വേണ്ടി കാത്തു
നില്കുകയാണ്. തിയോ വണ്ടിയെടുക്കാൻ പോയതാകം…ഞാൻ പതിയെ അവരിലേക്ക് നടന്നടുത്തു….
തിയോ ആണെന്ന് തോന്നുന്നു കുറച്ചു മാറി ഒരു കാർ വരുന്നുണ്ട്… അതിനു മുന്നേ ഞാൻ കാമുകിയുടെ മുന്നിൽ പ്രത്യക്ഷനായി….
“ഹേയ് do you. Know me? “
ആഷി ഞെട്ടി തിരിഞ്ഞു… ഞൊടിയിടയിൽ ആഷിയുടെ കൈകൾ വിവേകിൽ നിന്നും പിൻ വലിഞ്ഞു
ആഷീ : ഷാക്കീ!!!!
ആഷിയുടെ മുഖം മാറി വിവേക് ഒന്നും മനസ്സിലാക്കാതെ നിന്നു. തിയോ കാറുമായി അടുത്തേക്ക് വരുന്നു… ആഷിയുടെ കൈകളിൽ എന്റെ കൈചേർത്ത് അവളെ വലിച്ചു ഞാൻ നടന്നു…
എന്ത് ചെയ്യണം എന്നറിയാത്ത ഭാവത്തിൽ ആഷി എന്റെ പിന്നാലെ നടന്നു കാറിനു അടുത്തെത്തിയതും ഗ്ലാസിലൂടെ നീനുവിനെ നോക്കി. നീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തകർന്നു വീണ സ്വപ്നങ്ങൾ ഒരു പക്ഷെ നീനുവിനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടാവാം… ഒന്നും സംസാരിക്കാൻ ആവാതെ ഫ്രണ്ട് സീറ്റിൽ നീനു ബന്ധനാസ്ഥയായി….
ആഷിയെ പുറകിലെ ഡോർ തുറന്നു അകത്തു കയറ്റി ഞാൻ ഡ്രൈവർ സീറ്റിൽ വന്നു ഇരുന്നു. ആഷി മുഖം പൊത്തി ഇരുന്നു ഞാൻ കാർ സ്റ്റാർട്ട് സ്‌ഹായ്തു.. കാർ മൂവ് ചെയ്തു തുടങ്ങി. നീനു എന്നോട് സംസാരിക്കാൻ തുണിഞ്ഞതും ഞാൻ കൈ കൊണ്ട് വേണ്ട അർത്ഥത്തിൽ ചലിപ്പിച്ചു. എന്നിലെ മാറ്റം നീനുവിനെ ശരിക്കും തകർത്തു കളഞ്ഞു… ഓരോ വില്ലകളും കടന്നു മെയിൻ റോഡിലേക്ക് കാർ കയറി… കാറിനുള്ളിൽ തീർത്തും നിശബ്ദത… സിറ്റി ബോർഡർ എത്തുന്നതിനു മുന്നേ ഞാൻ കാർ സൈഡിലേക്, ഒതുക്കി.
നീനു വീണ്ടും സംശയത്തോടെ എന്നെ നോക്കി. ഞാൻ കാറിൽ നിന്ന് ഇറങ്ങി ബാക്ക് ഡോർ ഓപ്പൺ ചെയ്തു ആഷിയെ ഇറക്കി. ആഷി ഇപ്പോഴും എന്റെ മുഖത്ത് നോക്കുന്നില്ല… നീനു എന്ത് ചെയ്യണം എന്നറിയാതെ കാറിൽ തന്നെ ഇരുന്നു ഇന്ന് വരെ
💬 Comments
View all comments