0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 825
നേരെ മുഖം അമർത്തി അവളുടെ ചെവിയിൽ ഞാൻ ആദ്യമായി പറഞ്ഞു. "ഐ ലവ് യു" ഇത് പറയുമ്പോ എന്റെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർന്നിരുന്നു. എന്റെ കൈകളിൽ നിന്ന് സ്വതന്ത്രയാക്കി അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്ക് ഞാൻ നോക്കി. സന്തോഷത്തിന്റെ തന്നെ ആയിരിക്കണം അവളുടെ കണ്ണും നിറഞ്ഞിരുന്നു. എന്റെ പോക്കറ്റിലെ കർച്ചീഫ് എടുത്ത് അവൾക്ക് നീട്ടി.. മേക്കപ്പ് ഒട്ടും പോവാതെ ഐ ലൈനർ ഇളകാതെ അവളത് തുടച്ചു. എന്നിട്ട് കയ്യിലുള്ള റിംഗ് എന്റെ കൈ വെള്ളയിൽ വെച്ചു തന്നു. ഇട്ടു കൊടുക്കാൻ പറഞ്ഞു കൊണ്ട് അവളുടെ ഇടതു കൈ എനിക്ക് നേരെ നീട്ടി.. മോതിരം ഞാനവളെ ധരിപ്പിച്ചു.
എന്റെ ജീവിതത്തിന്റെ പ്രധാനപെട്ട ഭാഗം ഞാനവിടെ തുടങ്ങി എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ശക്തമായി. സത്യമാണ്.. എന്റെ വാരി എല്ലു കൊണ്ട് ദൈവം സൃഷ്ടിച്ചത് ഇവളെ തന്നെ ആവണം.. എന്റെ പാതി ജീവൻ.. എന്റെ ബെറ്റർ ഹാഫ്.. എന്റെ കൈകൾ അവളുടെ മുഖത്തോടെ ചേർത്ത് കോരിയെടുത്തു.. കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു.. മേൽചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി, ചുണ്ടിനു മുകളിലെ കറുത്ത നിറമുള്ള മറുക് എന്നെ മാടി വിളിക്കുന്ന പോലെ തോന്നി.. കുസൃതി കാണിക്കാൻ എനിക്ക് തോന്നിയില്ല.. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.. എന്റെ ആദ്യത്തെ ചുംബനം.. ആഷ്‌ലിൻ കണ്ണുകൾ തുറന്ന് എന്റെ മുഖത്തേക്ക് നോക്കി.. വശ്യമായ ഒരു പ്രണയഭാവം നിറഞ്ഞ നോട്ടം.. ആ കണ്ണുകൾ ചെറുക്കാൻ എനിക്ക് സാധിക്കില്ല എന്നെനിക്ക് തോന്നി.. പക്ഷെ സമയവും സാഹചര്യവും ഓർത്ത് സ്വയം നിയന്ത്രിച്ചു നിന്നു.. ഡ്യൂട്ടി ടൈമിൽ ഓഫീസിൽ

💬 Comments

View all comments