Chapter Title : ആഷ്‌ലിൻ 2 [Jobin James]
മാൾ ആയിരിക്കുമോ ഉദ്ദേശിച്ചത്.. ഒന്ന് വിളിച്ചു നോക്കാം..
റിങ് ചെയ്യുന്നുണ്ട്..
"ഹലോ"
"എവിടാ" അക്ഷമ നിറഞ്ഞ ശബ്ദം ആണ് അപ്പുറത്തുന്ന്.
"ഞാൻ മാളിനകത്തുണ്ട്"
"എന്നാ വാട്ടർ ഫൗണ്ടൈന്റെ അടുത്തേക്ക് വാ" അവൾ കെഞ്ചി കൊണ്ടാണ് പറയുന്നേ
"ഏതു.. ആ വെള്ളം ഡാൻസ് കളിക്കണോടത്താ?" ഞാൻ ഒന്ന് തമാശിക്കാന്നു വെച്ചു.
"ഏഹ്.. ഹഹ അവിടെ തന്നെ" അവൾ ചിരിച്ചോണ്ട് പറഞ്ഞ് ഫോൺ വെച്ചു.
സമയം ഏഴു മണി ആവാറായി.. കൃത്യം ഏഴു മണിക്ക് തുടങ്ങും ഈ മ്യൂസിക് ഫൗണ്ടൈൻ.. ഇത് കാണാൻ ആണോ എന്നെ വിളിച്ചോണ്ട് വന്നേ.
ഞാൻ മാളിന് പുറത്തെത്തി അവളെ തിരയാൻ ആരംഭിച്ചു.. ടൂറിസ്റ്റുകളെ മാത്രമേ എനിക്ക് കാണാൻ ഒത്തൊള്ളൂ.. കാണാൻ ചന്തമുള്ള നല്ല വെളുത്ത മദാമ്മമാർ.. കുറച്ചു നേരം വായി നോക്കി അവിടെ തന്നെ നിന്നു.. ഫോൺ റിങ് ചെയ്തപ്പോൾ ആണ് എനിക്ക് ബോധം വന്നത്.
"ഹലോ ആഷ്‌ലിൻ എവിടെ?"
"താനെവിടെടോ?" ഇത്തിരി ദേഷ്യത്തിൽ ആണ്
"ഞാൻ നിന്നെ തിരഞ്ഞോണ്ട് നടക്കുന്നു"
"ഓഹോ.. എന്നാ മോനൊന്നു തിരിഞ്ഞു നോക്കിക്കേ".
ചെ.. ഞാൻ വായി നോക്കി നിക്കുന്നത് അവളു കണ്ടോ?
ഞാൻ ചമ്മൽ മറച്ചു വെച്ച് അവളെ തിരയുന്നത് പോലെ ഫോൺ പിടിച്ചു പുറകിലേക്ക് തിരിഞ്ഞു.
കർത്താവെ.. ഇവിടിരിപ്പുണ്ടായിരുന്നോ.. ഞാൻ നിന്നിരുന്നതിന്റെ നേരെ പുറകിലെ റസ്റ്ററന്റിൽ ഇരിപ്പുണ്ട് കക്ഷി, എന്നെ നിരീക്ഷിച്ചു
കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ..
ഞാൻ സ്റ്റെപ് കേറി അവളിരുന്ന ടേബിളിനു സമീപത്തേക്ക് നടന്നു.. കൂടെ ആരോ ഉണ്ട്, ഫ്രണ്ട് ആണോ..
"നല്ല തിരച്ചിലാ" അവളെന്നെ നന്നായിട്ടൊന്ന് ആക്കി.
ഞാനൊരു ഇളിഞ്ഞ ചിരി മാത്രേ മറുപടി ആയിട്ട് കൊടുത്തുള്ളൂ..
"ദെ ഇത് എന്റെ കസിൻ ഏഞ്ചൽ" തൊട്ടടുത്തിരുന്ന ആളെ എനിക്ക് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.
"ഹലോ ഞാൻ ജെയ്‌സൺ"
"ആഷ്‌ലിൻ വാസ് ടെല്ലിങ് മി എബൌട്ട് യൂ" പുള്ളിക്കാരി എനിക്ക് കൈ തന്ന് കൊണ്ട് പറഞ്ഞു.
"മോശായിട്ടൊന്നും ഇല്ലാലോ അല്ലെ" ഞാൻ ആഷ്‌ലിനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് പറഞ്ഞത്.
"ഹിഹി നോപ്" ഏഞ്ചെലും ചിരിച്ചു.
"ഞാൻ എന്റെ ബര്ത്ഡേ ട്രീറ്റ് കൊടുക്കാൻ വേണ്ടി കൊണ്ട്
💬 Comments
View all comments