0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 280
വന്നത്. "ഹലോ ആഷ്‌ലിൻ എവിടെ?" "താനെവിടെടോ?" ഇത്തിരി ദേഷ്യത്തിൽ ആണ് "ഞാൻ നിന്നെ തിരഞ്ഞോണ്ട് നടക്കുന്നു" "ഓഹോ.. എന്നാ മോനൊന്നു തിരിഞ്ഞു നോക്കിക്കേ". ചെ.. ഞാൻ വായി നോക്കി നിക്കുന്നത് അവളു കണ്ടോ? ഞാൻ ചമ്മൽ മറച്ചു വെച്ച് അവളെ തിരയുന്നത് പോലെ ഫോൺ പിടിച്ചു പുറകിലേക്ക് തിരിഞ്ഞു. കർത്താവെ.. ഇവിടിരിപ്പുണ്ടായിരുന്നോ.. ഞാൻ നിന്നിരുന്നതിന്റെ നേരെ പുറകിലെ റസ്റ്ററന്റിൽ ഇരിപ്പുണ്ട് കക്ഷി, എന്നെ നിരീക്ഷിച്ചു
കൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ.. ഞാൻ സ്റ്റെപ് കേറി അവളിരുന്ന ടേബിളിനു സമീപത്തേക്ക് നടന്നു.. കൂടെ ആരോ ഉണ്ട്, ഫ്രണ്ട് ആണോ.. "നല്ല തിരച്ചിലാ" അവളെന്നെ നന്നായിട്ടൊന്ന് ആക്കി. ഞാനൊരു ഇളിഞ്ഞ ചിരി മാത്രേ മറുപടി ആയിട്ട് കൊടുത്തുള്ളൂ.. "ദെ ഇത് എന്റെ കസിൻ ഏഞ്ചൽ" തൊട്ടടുത്തിരുന്ന ആളെ എനിക്ക് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു. "ഹലോ ഞാൻ ജെയ്‌സൺ" "ആഷ്‌ലിൻ വാസ് ടെല്ലിങ് മി എബൌട്ട്‌ യൂ" പുള്ളിക്കാരി എനിക്ക് കൈ തന്ന് കൊണ്ട് പറഞ്ഞു. "മോശായിട്ടൊന്നും ഇല്ലാലോ അല്ലെ" ഞാൻ ആഷ്‌ലിനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് പറഞ്ഞത്. "ഹിഹി നോപ്" ഏഞ്ചെലും ചിരിച്ചു. "ഞാൻ എന്റെ ബര്ത്ഡേ ട്രീറ്റ്‌ കൊടുക്കാൻ വേണ്ടി കൊണ്ട് വന്നതാ" ആഷ്‌ലിൻ ആണ് പറഞ്ഞത്. "നിനക്ക് നല്ല വല്ല റെസ്റ്റോറന്റിലേക്ക് കൊണ്ട് പോയി കൂടായിരുന്നോ" ഞാൻ ചുറ്റും നോക്കി കൊണ്ടാണ് ഇത് പറഞ്ഞത്. "അയ്യോ.. ഇതത്ര മോശം ആണോ?" "മോശം ആയത് കൊണ്ടല്ല, ആവറേജ് ഫുഡ്‌ ഓവർ പ്രൈസ്ഡ് ആയി കിട്ടും അത്ര തന്നെ, പക്ഷെ ഈ വ്യൂ അത് എവിടേം കിട്ടില്ല" ഞാൻ അതും പറഞ്ഞ് തൊട്ടപ്പുറത്തു ഇരുന്ന ഒരു മദാമ്മ കൊച്ചിനെ നോക്കി കസേരയിലേക്ക് ഇരുന്നു. അവളത് കണ്ടെന്നു തോന്നുന്നു, ഒന്ന് ചിരിച്ചതേ ഉള്ളു.. ഞങ്ങൾ സംസാരിച്ചിരിക്കെ ആഷ്‌ലിന്റെ ഫോൺ റിങ് ചെയ്തു. ഫോൺ എടുത്ത് കൊണ്ട് അവൾ മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.. ഐസ് ബ്രേക്ക്‌ ആക്കി കൊണ്ട് ഞാൻ ഏഞ്ചെലിനോട് സംസാരിക്കാനും ആരംഭിച്ചു. കുറച്ചു നേരം വിശേഷം ഒക്കെ ചോദിച്ചു പറഞ്ഞും അങ്ങനെ ഇരുന്നു. ആഷ്‌ലിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് ഏഞ്ചൽ ബോൺ ൻ ബ്രോട്ട് അപ്പ്‌ ഇൻ മിഡിൽ ഈസ്റ്റ്‌. ആ കുട്ടിയുടെ പപ്പക്ക് ഒരു സൗദി അറേബ്യൻ ഓയിൽ കമ്പനിയിൽ ആണ് ജോലി. മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും ജീവിച്ചിട്ടുണ്ട്. അധികം വൈകാതെ ആഷ്‌ലിൻ ഞങ്ങളുടെ അടുത്തേക്ക് തിരികെ വന്നു. ഭക്ഷണം

💬 Comments

View all comments