Chapter Title : ആഷ്‌ലിൻ 2 [Jobin James]
എടുത്തപ്പോഴാണ് മിസ്സ്കാൾ കാണുന്നത്. ഉച്ചക്ക് ശേഷം മീറ്റിംഗിന് കേറിയപ്പോ സൈലന്റ് ആക്കിയതാണ്, പിന്നെ അത് മാറ്റാനായി മറന്നു പോയി. രണ്ട് മിസ്കാൾ ഉണ്ട്, ഇറങ്ങാൻ നേരം വിളിച്ചതെന്ന് തോന്നുന്നു. വാട്സ്ആപ്പ് എടുത്തപ്പോൾ കണ്ടാൽ തിരിച്ചു വിളിക്കാൻ ഒരു മെസ്സേജ് കൂടെ ഉണ്ട്.
ഞാൻ തിരിച്ചു വിളിച്ചു.
"എവിടാ?" ഞാൻ മുഖവുര ഒന്നും ഇല്ലാതെ ചോദിച്ചു.
"ഇത്ര സമയം എവിടാരുന്നു? ഇപ്പോഴാണോ വിളിക്കണേ? എന്താ ലേറ്റ് ആയെ?" ഒറ്റ ശ്വാസത്തിൽ തുടരെ തുടരെ ചോദ്യങ്ങൾ.
"നിർത്തി നിർത്തി ചോദിക്ക്" ഞാൻ സമാധാനിപ്പിക്കാൻ ഒരു ശ്രെമം നടത്തി.
"ഞാൻ ലൊക്കേഷൻ അയക്കാം അങ്ങോട്ട് വാ"
"എങ്ങോ…" എന്നെ മുഴുവനാക്കാൻ സമ്മതിച്ചില്ല അതിനു മുന്നേ ഫോൺ കട്ട് ആക്കി.
ഇതെന്തു കൂത്ത്.. ആ എവിടെക്കാണാവോ..
ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് മെസ്സേജ് നോക്കി.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിൽഡിംഗ് ആണ് ലൊക്കേഷൻ ആയിട്ട് അയച്ചേക്കുന്നേ.. ബുർജ് ഖലീഫ.. ഇവളിനി അതിന്റെ മോളീന്ന് താഴേക്ക് ചാടാനോ വല്ലോം പറയുവോ.. ലേശം വട്ടുണ്ടെങ്കിലും അങ്ങനൊന്നും പറയില്ലായിരിക്കും.. ഹാ എന്താണേലും പോയി നോക്കാം…
ഞാൻ കാർ മെട്രോ സ്റ്റേഷനു സമീപത്തു പാർക്ക് ചെയ്ത് മെട്രോയിൽ ആണ് പോയത്.. ദുബായ് മാൾ സ്റ്റേഷനിൽ ഇറങ്ങി നടക്കാൻ ആരംഭിച്ചു.. ഒരു നെടു നീളൻ സ്കൈ ബ്രിഡ്ജ് ആണ് മെട്രോ സ്റ്റേഷൻ മുതൽ ദുബായ് മാൾ വരെ.. ഏകദേശം ഒന്നൊന്നര കിലോമീറ്റർ.. നടന്നും ഒഴുകിയും (റാമ്പ്) ഒടുക്കം മാളിലെത്തി..
ഇനി അവൾക്ക് ലൊക്കേഷൻ മാറിയതായിരിക്കുമോ മാൾ ആയിരിക്കുമോ ഉദ്ദേശിച്ചത്.. ഒന്ന് വിളിച്ചു നോക്കാം..
റിങ് ചെയ്യുന്നുണ്ട്..
"ഹലോ"
"എവിടാ" അക്ഷമ നിറഞ്ഞ ശബ്ദം ആണ് അപ്പുറത്തുന്ന്.
"ഞാൻ മാളിനകത്തുണ്ട്"
"എന്നാ വാട്ടർ ഫൗണ്ടൈന്റെ അടുത്തേക്ക് വാ" അവൾ കെഞ്ചി കൊണ്ടാണ് പറയുന്നേ
"ഏതു.. ആ വെള്ളം ഡാൻസ് കളിക്കണോടത്താ?" ഞാൻ ഒന്ന് തമാശിക്കാന്നു വെച്ചു.
"ഏഹ്.. ഹഹ അവിടെ തന്നെ" അവൾ ചിരിച്ചോണ്ട് പറഞ്ഞ് ഫോൺ വെച്ചു.
സമയം ഏഴു മണി ആവാറായി.. കൃത്യം ഏഴു മണിക്ക് തുടങ്ങും ഈ മ്യൂസിക് ഫൗണ്ടൈൻ.. ഇത് കാണാൻ ആണോ എന്നെ വിളിച്ചോണ്ട് വന്നേ.
ഞാൻ മാളിന് പുറത്തെത്തി അവളെ തിരയാൻ ആരംഭിച്ചു.. ടൂറിസ്റ്റുകളെ മാത്രമേ എനിക്ക് കാണാൻ ഒത്തൊള്ളൂ.. കാണാൻ ചന്തമുള്ള നല്ല വെളുത്ത മദാമ്മമാർ.. കുറച്ചു നേരം വായി നോക്കി അവിടെ തന്നെ നിന്നു.. ഫോൺ റിങ് ചെയ്തപ്പോൾ ആണ് എനിക്ക് ബോധം
💬 Comments
View all comments