Chapter Title : ആഷ്‌ലിൻ 2 [Jobin James]
നേരെ മുഖം അമർത്തി അവളുടെ ചെവിയിൽ ഞാൻ ആദ്യമായി പറഞ്ഞു.
"ഐ ലവ് യു" ഇത് പറയുമ്പോ എന്റെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർന്നിരുന്നു.
എന്റെ കൈകളിൽ നിന്ന് സ്വതന്ത്രയാക്കി അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്ക് ഞാൻ നോക്കി. സന്തോഷത്തിന്റെ തന്നെ ആയിരിക്കണം അവളുടെ കണ്ണും നിറഞ്ഞിരുന്നു. എന്റെ പോക്കറ്റിലെ കർച്ചീഫ് എടുത്ത് അവൾക്ക് നീട്ടി.. മേക്കപ്പ് ഒട്ടും പോവാതെ ഐ ലൈനർ ഇളകാതെ അവളത് തുടച്ചു. എന്നിട്ട് കയ്യിലുള്ള റിംഗ് എന്റെ കൈ വെള്ളയിൽ വെച്ചു തന്നു. ഇട്ടു കൊടുക്കാൻ പറഞ്ഞു കൊണ്ട് അവളുടെ ഇടതു കൈ എനിക്ക് നേരെ നീട്ടി.. മോതിരം ഞാനവളെ ധരിപ്പിച്ചു.
എന്റെ ജീവിതത്തിന്റെ പ്രധാനപെട്ട ഭാഗം ഞാനവിടെ തുടങ്ങി എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ശക്തമായി.
സത്യമാണ്.. എന്റെ വാരി എല്ലു കൊണ്ട് ദൈവം സൃഷ്ടിച്ചത് ഇവളെ തന്നെ ആവണം.. എന്റെ പാതി ജീവൻ.. എന്റെ ബെറ്റർ ഹാഫ്..
എന്റെ കൈകൾ അവളുടെ മുഖത്തോടെ ചേർത്ത് കോരിയെടുത്തു.. കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു.. മേൽചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി, ചുണ്ടിനു മുകളിലെ കറുത്ത നിറമുള്ള മറുക് എന്നെ മാടി വിളിക്കുന്ന പോലെ തോന്നി.. കുസൃതി കാണിക്കാൻ എനിക്ക് തോന്നിയില്ല.. എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.. എന്റെ ആദ്യത്തെ ചുംബനം.. ആഷ്‌ലിൻ കണ്ണുകൾ തുറന്ന് എന്റെ മുഖത്തേക്ക് നോക്കി.. വശ്യമായ ഒരു പ്രണയഭാവം നിറഞ്ഞ നോട്ടം.. ആ കണ്ണുകൾ ചെറുക്കാൻ എനിക്ക് സാധിക്കില്ല എന്നെനിക്ക് തോന്നി.. പക്ഷെ സമയവും സാഹചര്യവും ഓർത്ത് സ്വയം നിയന്ത്രിച്ചു നിന്നു.. ഡ്യൂട്ടി ടൈമിൽ ഓഫീസിൽ വെച്ച് ഈ പ്രണയ സല്ലാപം വേണ്ട എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും തോന്നിയത് കൊണ്ട് തിരികെ ക്യാബിനിലേക്ക്..
ആഷ്‌ലിൻ ആദ്യം പുറത്തേക്ക് നടന്നു പുറകെ ഞാനും.. എന്റെ ക്യാബിനിൽ നിന്ന് ബ്ലൈൻഡ്‌സിന്റെ ഗ്യാപിലൂടെ അവൾ നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു.. അവൾ ക്യാബിനിൽ എത്തി സ്വന്തം സീറ്റിൽ ഇരുന്ന് എന്റെ നേരെ നോക്കി.. മുഖത്തെ ആ പുഞ്ചിരി അപ്പോഴും മാറിയിരുന്നില്ല, ഞാനവിടെ നില്കുന്നത് അവൾക്ക് കാണാൻ സാധിക്കില്ല.. പക്ഷെ എന്നെ തന്നെ നോക്കി കൊണ്ട് അവളിരുന്നു..
അന്ന് ഓഫീസിൽ നിന്നിറങ്ങാൻ അല്പം താമസിച്ചു. ഞാൻ പഞ്ച് ഔട്ട് ചെയ്യാൻ വേണ്ടി പോകുന്ന വഴി ആഷ്‌ലിനെ നോക്കി, ഇല്ല അവൾ നേരത്തെ ഇറങ്ങി.. എന്നോട് പറഞ്ഞെ പോലുമില്ലലോ..
ഫോൺ വിളിച്ചു നോക്കാമെന്നു വെച്ചു
💬 Comments
View all comments