Chapter Title : ആഷ്‌ലിൻ 2 [Jobin James]
അവൾ ചോദിച്ചു..
"താൻ വിർജിൻ ആണോടോ ഇച്ചായാ"
അപ്രതീക്ഷിതമായി വന്ന ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടി പോയി, സിഗ്നൽ കാത്ത് കിടക്കായിരുന്നു എന്നത് കൊണ്ട് ഒരു ആക്‌സിഡന്റ് ഒഴിവായി എന്ന് വേണം പറയാൻ.. അമ്മാതിരി ചോദ്യം ആണ്, കാര്യം സ്നേഹിക്കുന്ന
പെണ്ണൊക്കെ ആണെങ്കിലും ഇതൊക്കെ സ്വകാര്യത അല്ലേ.. ഇങ്ങനെ നേരിട്ടൊക്കെ ചോദിക്കാവോ.. അവൾക്ക് ഇങ്ങനെ ആയിരിക്കും ശീലം.. 96 സിനിമയിൽ റാമിനോട് ജാനു ചോദിച്ചപ്പോൾ റാമിന് തോന്നിയ ചമ്മൽ എല്ലാം ഞാനും അനുഭവിച്ചു ആ ഒരു നിമിഷത്തിൽ.. കാറിനകത്തു സീറ്റ് ബെൽറ്റ് ഇട്ടിരിക്കയായിരുന്നത് കൊണ്ട് എണീറ്റ് ഓടാനും പറ്റില്ല..
"എന്താന്ന്" ഞാൻ നെറ്റിയിലെ വിയർപ്പ് ഒരു ടിഷ്യു എടുത്ത് തുടച്ചു അവൾടെ മുഖത്ത് നോക്കാതെ ചോദിച്ചു.
"അല്ല.. ഞാൻ രാവിലെ മുതൽ ശ്രെദ്ധിക്കുന്നതാ.. മൊത്തത്തിൽ ഒരു കുഴപ്പം പോലെ" അവളെന്റെ മുഖത്തുന്ന് കണ്ണെടുക്കാതെ തന്നെ ആണ് സംസാരിക്കുന്നത്.
"നിനക്കിപ്പോ അറിഞ്ഞിട്ടെന്താ?" ഞാൻ ഡിഫെൻസിവ് ടാക്ടിസ് എടുത്തു.
"ചോദിച്ചെന്നെ ഉള്ളു" കൈവിരലുകൾ കോർത്തു പിടിച്ചു വെച്ചേക്കാണ്.
ഞാൻ കൈ വിടീപ്പിച്ച് ഗിയർ മാറ്റി വണ്ടി മുന്നോട്ടെടുത്തു. സ്റ്റിറിങ്ങിൽ വെച്ച കൈ വീണ്ടും അവളെടുത്തു കൈ വിരലുകൾ കോർത്തു.. അടുത്തതായി കണ്ട എക്സിറ്റൽ കൂടി കാർ മെയിൻ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് മാറ്റി ഓടിക്കാൻ തുടങ്ങി.. കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി അടുത്തു കണ്ട പാർക്കിങ്ങിൽ നിർത്തി..
സീറ്റ് ബെൽറ്റ് അഴിച്ചു ആഷ്‌ലിനു നേരെ തിരിഞ്ഞ് ഇരുന്നു.
അവളെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരിന്നു.. ഒന്നും സംസാരിക്കാതെ ഒരു പത്തു മിനിട്ടോളം ഞങ്ങളങ്ങനെ ഇരുന്നു.. പതിയെ ഒരു പുഞ്ചിരി വന്നു അവൾടെ ചുണ്ടുകളിൽ നിറഞ്ഞപ്പോൾ ഞാൻ പറഞ്ഞു പോവാം..
ആഷ്‌ലിൻ താമസിക്കുന്ന വില്ലക്ക് മുന്നിൽ ഞാൻ കാർ നിർത്തി.. ഇറങ്ങുന്നതിനു മുമ്പേ സീറ്റ് ബെൽറ്റ് അഴിച്ചു എന്റെ കവിളിൽ ഒരുമ്മ നൽകി അവളിറങ്ങി.. ഇത്തവണയും എനിക്ക് പ്രതികരിക്കാൻ സമയം കിട്ടിയില്ല അതിനു മുമ്പേ അവളിറങ്ങി നടന്നു..
ഞാൻ കൈ കൊണ്ട് റ്റാറ്റാ കാണിച്ചു വണ്ടി തിരിച്ചു..
പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലേക്ക് പോവാൻ പതിവില്ലാത്ത ആവേശമായിരുന്നു. അമ്മ ആണെങ്കിൽ അത് ശ്രെദ്ധിക്കുകയും
💬 Comments
View all comments