0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 286
ചെയ്തു. എന്നോടൊന്നും ചോദിച്ചില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിട്ടുണ്ട്.. ഓഫീസ് ടൈം കഴിഞ്ഞാൽ ഞാനും ആഷ്‌ലിനും കറക്കം തന്നെ ആണ്. ദുബായിൽ കാണാനുള്ള സ്ഥലങ്ങൾ എല്ലാം കണ്ടു കഴിഞ്ഞു. ഇനി ജുമൈറ ബീച്ചിൽ വാട്ടർ സ്കിങ്ങും, പാരാസെയിലിംഗും മാത്രേ ചെയ്യാൻ ബാക്കി ഉള്ളു.. അഡ്‌വെഞ്ചർ സ്‌പോർസിൽ എനിക്കത്ര താല്പര്യം ഇല്ലാത്തതു കൊണ്ടും അവൾക്ക് പേടി ആയത് കൊണ്ടും അത് മാത്രം തത്കാലത്തേക്ക് മാറ്റി വെച്ചു. ഞങ്ങളുടെ പ്രേമം ഓഫീസിലെ മറ്റാർക്കും അങ്ങനെ അറിയില്ലായിരുന്നു. കോവർക്കർ ആണ് ഫ്രണ്ട്‌സ് ആണ് അത്ര മാത്രേ എല്ലാരും വിചാരിച്ചിട്ടുള്ളു. എല്ലാവരെയും അറിയിച്ചു നോട്ട പുള്ളികൾ ആവാൻ ആണെങ്കിൽ ഞങ്ങൾക്ക് താല്പര്യവും ഇല്ല, അറിയുന്ന സമയത്ത് അറിയട്ടെ. ദിവസങ്ങൾ ആഴച്ചകൾ ആയും മാസങ്ങൾ ആയും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. പ്രൊജെക്ടുകൾ ഒന്നൊന്നായി തീർത്തു കൊണ്ടിരിന്നു..
അത്ര ചലഞ്ചിങ് ആയ ഒന്നും ഇതേ വരെ ചെയ്യേണ്ടി വന്നില്ല എന്നത് കൊണ്ട് എനിക്ക് ജോലി ചെറുതായി ബോറിങ് ആയി തുടങ്ങി. ഞാനത് ആഷ്‌ലിനോട് സംസാരിക്കുകയും ചെയ്തു, എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്തു കൂടെ എന്നായിരുന്നു അവളുടെ നിർദേശം. ഞാനും അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. ഒടുവിൽ നാട്ടിലെ ഫ്രണ്ട്സിനോടെല്ലാം സംസാരിച്ച ശേഷം നാട്ടിലൊരു ആർകിടെക്ചർ ഫേം തുടങ്ങാമെന്ന് തീരുമാനം എടുത്തു. കയ്യിൽ അത്ര വലിയ സമ്പാദ്യം ഒന്നുമില്ല, കിട്ടുന്ന സാലറിയുടെ നല്ലൊരു ഭാഗം ഇവിടെ തന്നെ ചിലവാക്കിയുള്ള ജീവിതം ആയിരുന്നു. ഉള്ള പൈസ എല്ലാം ഇറക്കാൻ തീരുമാനം എടുത്തു, നാട്ടിലൊരു വീടുണ്ട്. അത് കൊണ്ട് വാടക കൊടുക്കാതെ ജീവിക്കാം. ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം. ആഷ്‌ലിനോട് ഈ തീരുമാനങ്ങൾ എല്ലാം പറഞ്ഞപ്പോൾ തുടക്കത്തിൽ അവൾ വളരെ സപ്പോർട്ടീവ് ആയിരുന്നു. പിന്നീട് ഞാൻ സീരിയസ് ആണ് പെട്ടന്ന് തന്നെ നാട്ടിലേക്ക് മാറും എന്നെല്ലാം കേട്ടപ്പോൾ പിണക്കങ്ങളായി. ചെറിയ കാര്യങ്ങൾക്ക് പോലും ദിവസങ്ങൾ മിണ്ടാതിരിക്കും എന്ന രീതിയിൽ ആയി. ജോലി റിസൈൻ ചെയ്യേണ്ടതിന്റെയും നാട്ടിലേക്ക് ഷിഫ്റ്റ്‌ ആകുന്നതിന്റെയും തിരക്കുകൾ കൂടിയതോടെ അവളുടെ കൂടെ സമയം ചിലവഴിക്കാൻ കൂടെ എനിക്ക് സാധിക്കാതായി. റിസൈൻ ചെയ്തതോടെ ഓഫീസിൽ വെച്ചുള്ള കണ്ടു മുട്ടലും ഇല്ലാതായി. പോവുന്നതിന്റെ

💬 Comments

View all comments