Chapter Title : ആഷ്‌ലിൻ 2 [Jobin James]
ഒരാഴ്ച മുമ്പ് ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അവളെ കാണാനായി എന്റെ പഴയ ഓഫീസിലേക്ക് പോയി. ഏകദേശം വർക്കിംഗ് ടൈം കഴിയാൻ ആയിരുന്നു, ഞാൻ കാത്തു നിന്നു.
ഡെനിം ജീനും വൈറ്റ് ഷർട്ട് ഇൻസേർട് ചെയ്തതാണ് വേഷം, പാർക്കിങ്ങിലേക്ക് അവളിറങ്ങി വന്നു. ഞാൻ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല, അവളുടെ കാബിലേക്ക് കയറുന്നതിനു മുമ്പ് എന്റെ കാർ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ഡ്രൈവറോട് എന്തോ പറഞ്ഞ് എന്റെ കാറിനടുത്തേക്ക് നടന്നു വന്നു.
ഞാൻ ഡോർ അൺലോക്ക് ചെയ്ത് വെച്ചിരുന്നു. കാറിനകത്തേക്ക് കയറി ആഷ്‌ലിൻ ഇരുന്നു.
"ഹൗ ആർ യു?" ഞാൻ ചോദിച്ചു
"ഐ ആം ഫൈൻ" അവളുടെ മുഖം വിഷാദം നിറഞ്ഞതായിരുന്നു.
എന്താ പറയണ്ടേ എന്നറിയാതെ ഞാൻ ഇരുന്നു..
"ആഷ്‌ലിൻ.. എന്തെങ്കിലും പറയടാ പ്ലീസ്.. ഇത്രേം ദിവസം നിന്നെ കാണാൻ വരാത്തതിന് എന്നെ കുറച്ച് ചീത്ത എങ്കിലും വിളിക്ക്" അവളുടെ ഇടത് കരം എന്റെ കരങ്ങളിൽ എടുത്ത് ഞാൻ പറഞ്ഞു..
"ഇച്ചായനു തിരക്കായത് കൊണ്ടല്ലേ, എനിക്ക് മനസ്സിലാവും" അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നത് പോലെ ആണ് പറഞ്ഞത്.
സംഭാഷണത്തിനേക്കാൾ കൂടുതൽ നിശബ്ദത ആയിരുന്നു.. ഞങ്ങളറിയാതെ ഞങ്ങളുടെ ഇടയിൽ അകലം വന്നത് പോലെ എനിക്കനുഭവപ്പെട്ടു.. എനിക്കവളെ ഈ ലോകത്തിൽ ഉള്ള എന്തിനേക്കാളും ഇഷ്ടമാണ് പക്ഷെ അത് പറയാൻ പോലും എനിക്കാവുന്നില്ല.. ഇല്ല നഷ്ടപ്പെടുത്താൻ എനിക്കാവില്ല.. ആഷ്‌ലിനെ വീട്ടിലേക്ക് ആക്കാൻ കാർ ഓടിക്കുന്നതിനിടെ എന്റെ ചിന്തകൾ എന്നെ തന്നെ കരയിപ്പിച്ചു..
ടിഷ്യു എടുത്ത് കണ്ണു തുടച്ചു ഞാൻ ആഷ്‌ലിനെ നോക്കി.
പുറത്തേക്ക് നോക്കി കാഴ്ചകളിൽ മുഴുകി ഇരിക്കാണ്. യാത്രക്കിടെ ഒരിക്കൽ പോലും എന്റെ നേരെ അവൾ തിരിഞ്ഞില്ല. ഞാൻ ഡ്രോപ്പ് ചെയ്ത് അവളിറങ്ങുമ്പോൾ ബൈ എന്നൊരു വാക് മാത്രം. പതിവായി എനിക്ക് നല്കുന്ന ചുംബനം ഇല്ല, ആലിംഗനം ഇല്ല.. ഞങ്ങൾ അകന്നു പോയി അടുക്കാനാവാത്ത വിധം.. കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണീർ തുടക്കാതെ ഞാൻ കാർ തിരിച്ചു.
സൺഡേ പോവാൻ പ്ലാൻ ചെയ്ത് ആണ് ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റു ബുക്ക് ചെയ്തത്. വല്ലപ്പോഴും അയക്കുന്ന മെസ്സേജുകളും കാളുകളുമായി ഞങ്ങളുടെ പ്രണയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു.
💬 Comments
View all comments