Chapter Title : ആഷ്‌ലിൻ 2 [Jobin James]
ഒരു ശില്പമാണത്, മാലാഖ ചിറകുകൾ.. ഞാൻ ആഷ്‌ലിനെ ആ ചിറകുകളുടെ നടുക്ക് ആയി നിർത്തി പോസ് ചെയ്യിച്ചു, എന്റെ പിക്സൽ ഫോണിലെ ക്യാമെറയിൽ ആ ഫോട്ടോ ഒപ്പിയെടുത്തു.. ഒരു മോഡലിന്റെ അനായാസതയോടെ അവൾ വ്യത്യസ്ത പോസുകളിൽ നിൽക്കാൻ തുടങ്ങി.. ചുറ്റും നിന്ന ആളുകൾ ഞങ്ങളെ ശ്രെദ്ധിക്കുന്നു.. ഒരു ഫോർമൽ ടൈപ്പ് സ്കിർട് ആൻഡ് ഷർട്ട് ആണ് വേഷം പക്ഷെ അവളെന്തു ധരിച്ചാലും മാലാഖ തന്നാ എന്നെനിക്ക് തോന്നി.. ഞാൻ ഫോട്ടോ എടുപ്പ് നിർത്തി അവളോട് പോവാമെന്ന് ആംഗ്യം കാണിച്ചു..
മതിയായില്ലന്ന് തോന്നുന്നു മനസ്സില്ല മനസ്സോടെ അവിടെന്ന് ഇറങ്ങി കൂടെ വന്നു.. എടുത്ത ഫോട്ടോസ് കണ്ടപ്പോൾ ആ കണ്ണുകൾ വിടർന്നു.. ഫോട്ടോഗ്രാഫി എന്റെ സ്വകാര്യ ഹോബി ആണ്.. ഫ്രണ്ട്‌സ് ൻ ഫാമിലി ഫോട്ടോസ് എടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷെ അതിൽ കൂടുതൽ ഒന്നുമില്ല.. ആഷ്‌ലിൻ ഫോട്ടോസ് നോക്കി കൊണ്ടിരിക്കെ ഞാൻ ടാക്സിക്ക് കൈ കാണിച്ചു..
ടാക്സി വന്നു ഡോർ തുറന്ന് അവളോട് കേറാൻ പറഞ്ഞപ്പോൾ അവളെന്നെ നോക്കി ഒരിത്തിരി വിഷമത്തോടെ ചോദിച്ചു "എന്നെ പറഞ്ഞു വിടാണോ?"
ഞാൻ കാർ എടുത്തിട്ടില്ല എന്നവളോട് പറഞ്ഞിരുന്നില്ല, എന്താ പ്രതികരണം എന്നറിയാൻ വേണ്ടി ഞാൻ പറഞ്ഞു "അതെ"
"അതെന്താ, ഞാൻ കൂടെ ഉള്ളത് ഇഷ്ടല്ലേ?" കണ്ണുകൾ കുറേശെ നിറയാൻ തുടങ്ങുന്നുണ്ട്.
ഇപ്പോ കരയും എന്നെനിക്ക് തോന്നി, നടു റോഡിൽ വെച്ച് ഒരു സീൻ ഉണ്ടാക്കേണ്ടന്ന് വെച്ച് ഞാൻ സത്യം പറഞ്ഞു.
നിമിഷ നേരം കൊണ്ട് ആ കണ്ണുകൾ വീണ്ടും വിടർന്നു, ചുണ്ടുകളിൽ പുഞ്ചിരിയും..
"ശോ.. നീ ഇങ്ങനെ ചിരിക്കല്ലേ.." ഡോറിനു മുകളിലെ
💬 Comments
View all comments