Chapter Title : ആഷ്‌ലിൻ 2 [Jobin James]
പതിയെ തുറന്നു. ടേബിളിനു സമീപത്തു ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു ബുക്സ് മറിച്ചു നോക്കി കൊണ്ടിരിക്കുകയായിരുന്നു അവൾ. ഞാൻ പതിയെ അടുത്തേക്ക് നടന്നു ചെന്നു അവളെന്താ നോക്കുന്നെ എന്ന് നോക്കി.
കർത്താവെ എന്റെ ഡയറി, ഞാൻ എന്തെങ്കിലും സങ്കടം വരുമ്പോഴോ സന്തോഷം വരുമ്പോഴോ കുത്തി കുറിക്കുന്ന എന്റെ ഡയറി. ഞാൻ അവസാനമായി എന്നാണ് അതിൽ എഴുതിയതെന്നു ഓർത്തെടുക്കാൻ ശ്രെമിച്ചു. ഓർമ വന്നു..അവളെ ആദ്യമായി കണ്ട അന്ന്.
അവളത് കണ്ടു കാണുമോ, കണ്ടെങ്കിൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ഇങ്ങനെ തുടങ്ങി ഒരു നൂറു ചോദ്യം എന്റെ ഉള്ളിലൂടെ കടന്ന് പോയി കൂടുതൽ വായിക്കാതിരിക്കാൻ വേണ്ടി ഞാൻ അവളോട് പറഞ്ഞു.
"ഞാൻ ബീഫ് വാങ്ങിച്ചിട്ടുണ്ട് വാ നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം"
അവൾ തിടുക്കം ഒന്നും കാണിക്കാതെ പതിയെ ഡയറി മടക്കി വെച്ചു. കസേരയിൽ നിന്നെഴുന്നേറ്റ് എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
"ഞാൻ ഈ സാരീ ഉടുത്തോണ്ട് തന്നെ അടുക്കളയിൽ കേറണോ?"
"വേണ്ട നിനക്ക് വേറെ ഡ്രസ്സ് ഞാൻ തരാം വാ"
ഞാനവളെ അനിയത്തിയുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.
"വീട്ടിൽ ഇടാനുള്ളതെല്ലാം ദെ ഈ താഴത്തെ കള്ളിയിൽ ഉണ്ട് ഏതാണെന്നു വെച്ചാൽ ഇട്ടിട്ട് താഴേക്ക് വാ" ഇതും പറഞ്ഞു ഞാൻ മുറി വിട്ട് പുറത്തേക്കു ഇറങ്ങി.
നേരെ അടുക്കളയിൽ എത്തി ബീഫ് കഴുകി വൃത്തി ആക്കി വേവിക്കാൻ വെച്ചു.
ആ സമയം കൊണ്ട് പുട്ടുണ്ടാക്കാൻ പൊടി നനച്ചു.
അപ്പോഴേക്കും അവളും എത്തി, ഒരു ടി ഷർട്ടും ത്രീ ഫോർത്തും ഇട്ടു കൊണ്ട്. ടി ഷർട്ട് നല്ല അയവായതിനാൽ തോളിൽ നിന്നു ഊർന്നു
💬 Comments
View all comments