Chapter Title : ആഷ്ലിൻ 2 [Jobin James]
വീഴാൻ നിൽക്കുന്ന പോലെ തോന്നി. അവളെ അൺകംഫർട്ടബ്ൾ ആക്കണ്ട എന്നു വെച്ച് ഞാൻ ഒന്നും പറഞ്ഞില്ല.
"മോൾ പുട്ടുണ്ടാക്കിക്കോ ഇച്ചായൻ ബീഫ് കറി വെക്കാം" ഞാൻ നനച്ചു വെച്ച പുട്ട് പൊടിയും തേങ്ങ ചിരവി വെച്ചതും എടുത്തു കൊടുത്ത് പറഞ്ഞു.
"ഇച്ചായാ.. ഇത്തിരി ഓവർ ആവുന്നുണ്ടോ എന്നൊരു സംശയം" അവൾ ഇത്തിരി നീട്ടി കൊണ്ട് പറഞ്ഞു
"ഓഹ് പിന്നെ.. ഇനിയിപ്പോ ഫോര്മാലിറ്റി ഒക്കെ എന്നാത്തിനാ"
"മ്മ്.. ശെരി ശെരി" ഒരു ആക്കിയ ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.
ഞാൻ സവാളയും തക്കാളിയും എടുത്ത് കറി വെക്കാനുള്ള ശ്രെമം ആരംഭിച്ചു. ശ്രെമം എന്ന് പറഞ്ഞാൽ, അത്യാവശ്യം നന്നായിട്ട് ഒക്കെ വെക്കും പക്ഷെ വീട്ടിൽ അങ്ങനെ അവസരം കിട്ടാത്തത് കൊണ്ട് എല്ലാർക്കും കഴിവ് അത്ര കണ്ട് അങ്ങ് അറിഞ്ഞു കൂടാ.. സാരമില്ല ഇവളെ ഞെട്ടിക്കാം..
..
ഉണ്ടാക്കി വന്നപ്പോ സമയം 4 മണി ആവാറായി. കഴിക്കാനായി എല്ലാം ടേബിളിൽ എടുത്ത് വെച്ച് ഞങ്ങൾ ഇരുന്നു.
"നോട് ബാഡ്.. ബീഫ് കറി കൊള്ളാം.. താൻ കൊള്ളാലോ ഇച്ചായാ.. തന്നെ കെട്ടുന്നവൾ രക്ഷപെട്ടു" അവളുടെ കാലു കൊണ്ട് എന്റെ കാലിനു തട്ടിയിട്ട് പറഞ്ഞു
"ആഹ്.. ഞാൻ ഒന്നും ഉണ്ടാക്കാൻ പോണില്ല, നീയായിട്ട് പറയാതിരുന്നാൽ മതി" ഞാൻ പറഞ്ഞു
"ആരോട്" സംശയരൂപത്തിൽ എന്നോട് ചോദിച്ചു
"എന്റെ കെട്ട്യോളോട്" ഞാൻ ഒരു ബീഫ് കഷ്ണം വായിൽ വെച്ച് ചവച്ചു കൊണ്ട് പറഞ്ഞു
"ഓഹ് അങ്ങനെ"
അവളുടെ മുഖത്തിന് ഒരു വാട്ടം വന്നോ, അതോ എനിക്ക് തോന്നിയതാണോ.
കഴിച്ചു കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു.
ഡിന്നർ പുറത്തു നിന്നു
💬 Comments
View all comments