Chapter Title : ആഷ്‌ലിൻ 2 [Jobin James]
ഓർഡർ ചെയ്യാമെന്ന് തീരൂമാനിച്ച ഞങ്ങൾ എന്റെ മുറിയിലേക്ക് പോയി.
"ഇവിടെ ഒറ്റക്ക് എന്റെ കൂടെ ആയിരിക്കുന്നതിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?"
"എന്താ സാർ ഉദേശിച്ചേ?" അവളുടെ സ്ഥിരം കുസൃതി നിറഞ്ഞ മുഖത്തോടെ എന്നോട് ചോദിച്ചു
"അല്ല.. ഒരാണും പെണ്ണും മാത്രം ഒറ്റക്ക് ഇങ്ങനെ" ഞാൻ നിലത്തു കാലു കൊണ്ട് ചിത്രം വരയ്ക്കുന്ന പോലെ നിന്ന് കൊണ്ട് പറഞ്ഞു
"ലണ്ടനിൽ വളർന്ന എന്നോടോ ഈ ചോദ്യം, എന്നെ ശ്രെദ്ധിക്കാൻ എനിക്ക് നന്നായിട്ട് അറിയാം" അവളെന്നെ നോക്കാതെ തന്നെ പറഞ്ഞു.
"ഉയ്യോ.. നിർത്ത്.. നിർത്ത്.. കത്തി ഞാൻ ചുമ്മാ പറഞ്ഞതാ" ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു
"എനിക്കങ്ങനെ എന്തെങ്കിലും രീതിയിൽ ഭയം ഉണ്ടായിരുന്നേൽ ഇന്നലെ വീട്ടിൽ കേറില്ലായിരുന്നു" അലങ്കോലമായ മുടി ശെരിയാക്കി കൊണ്ട് അവൾ പറഞ്ഞു.
അവളുടെ അരികിൽ ബെഡിൽ ചാരി അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു.
"എന്താ?" അവളും അരികിൽ ചാരി കിടന്നു എന്നെയും നോക്കി കൊണ്ട്.
"ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ"
"യഹ് ആസ്ക്.."
"എത്ര കിലോ പുട്ടി ഉണ്ട് മുഖത്ത്" ബെഡിൽ നിന്നു എണീറ്റ് ഡോറിനു അടുത്തേക്ക് ഓടി കൊണ്ട് ഞാൻ ചോദിച്ചു.
"യൂ.. ബ്ലഡി" കയ്യിൽ കിട്ടിയതൊക്കെ എടുത്ത് എറിഞ്ഞു എന്റെ പിന്നാലെ അവളോടി വന്നു.
"ഓകെ.. ഓകെ.. ടൈം ഔട്ട്" ഞാൻ അവളെ തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു.
രണ്ടു മുട്ടിന്മേലും കൈകൾ കുത്തി കൊണ്ട് അവൾ നിന്നു കിതച്ചു.
ഞാനവളുടെ അടുത്ത് ചെന്ന് മുഖത്ത് എന്റെ ചൂണ്ടു വിരൽ കൊണ്ട് ഒന്നു തോണ്ടി കൊണ്ട്
💬 Comments
View all comments