Chapter Title : ആഷ്‌ലിൻ 2 [Jobin James]
പറഞ്ഞു. "എന്നാ വേണ്ട, എത്ര കനത്തിൽ ഉണ്ടെന്ന് പറഞ്ഞാ മതി"
നിന്ന നില്പിന്ന് തിരിഞ്ഞ് ഞാൻ പിന്നെയും ഓടി കിച്ചണിലേക്ക്.
"ആ.. എന്റെ അമ്മച്ചി" ഈ വിളി കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പാതി വഴിയിൽ കുത്തി ഇരിക്കുന്ന അവളെയാണ്. എഴുന്നേൽക്കാൻ ശ്രെമിച്ചിട്ട് പറ്റാതെ അവളവിടെ തന്നെ ഇരിക്കായിരുന്നു. ഇതവൾടെ അടവാണോ എന്നറിയാത്തതു കൊണ്ട് പതുക്കെ അവളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവളെന്നെ നോക്കുന്നെ പോലും ഇല്ലായിരുന്നു നടുവിന് കൈ കുത്തി വേദനയാൽ പുളയുന്ന അവളെ കണ്ടപ്പോ എനിക്ക് കളി കാര്യമായി എന്ന് മനസ്സിലായി.
"സോറി.. സോറി.. എണീക്കാൻ പറ്റുമോ? അതോ ഞാൻ എടുക്കണോ?" കൈകൾ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് അവളോട് ഞാൻ ചോദിച്ചു.
രണ്ടു കയ്യും എന്റെ നേരെ നീട്ടി അവളവിടെ തന്നെ ഇരുന്നു. അത്ര കണ്ടു ഭാരം ഇല്ലാത്തതു കൊണ്ട് ഞാൻ അവളെ പൊക്കി എടുത്ത് എന്റെ റൂമിലേക്ക് നടന്നു. ബെഡിൽ കിടത്തി ഞാൻ അരികിൽ തന്നെ ഇരുന്നു.
"നല്ല വേദന ഉണ്ടോ?"
"ആഹ് എന്ത് ചോദ്യമാടോ ഇച്ചായാ നടുവും കുത്തി വീണാ പിന്നെ സുഖമാണോ ഉണ്ടാവ" അവൾ പരിഭവത്തോടെ ആയിരുന്നു.
"നല്ല വേദന ആണേൽ ഹോസ്പിറ്റലിൽ പോവാം" ഞാൻ വേവലാതിയോടെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
"അതൊന്നും വേണ്ടാ.. കുറച്ച് നേരം ഇവിടെ കിടക്കാം മാറിക്കോളും" അവൾ എന്നെ തടഞ്ഞു.
"എന്നാ ഞാൻ കുറച്ച് ഐസ് എടുത്ത് തരാം, വേദന കുറയും"
"മ്മ്"
ഞാൻ ഐസ് ക്യൂബ്സ് എടുക്കാനായി കിച്ചണിലേക്ക് പോന്നു. വെള്ളമടി ഒന്നും ഇല്ലാത്തത് കൊണ്ട് ഐസ് ക്യൂബ്സ് ഉണ്ടാക്കാൻ
💬 Comments
View all comments