0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 275
എത്ര നേരായി വിളിക്കുന്നു" സ്വപനത്തിൽ എന്ന പോലെ ഒരു ശബ്ദം കേട്ട ഞാൻ ഞെട്ടി ഉണർന്നു പോയി. ആഷ്‌ലിൻ വസ്ത്രമെല്ലാം മാറി പോവാൻ തയ്യാറായിരിക്കുന്നു. "സോറി.. അറിയാതെ ഉറങ്ങി പോയി" ഞാൻ മുഖം കഴുകാൻ വാഷ് ബേസിനടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു. "വല്ലാണ്ട് ലേറ്റ് ആയി, എന്നെ കൊണ്ട് വിട്" "ഞാൻ ചേഞ്ച്‌ ചെയ്ത് ഇപ്പൊ വരാം" ഞാൻ വസ്ത്രം മാറാനായി ബെഡ്റൂമിലേക്ക് നടന്നു. എന്റെ മനസ്സാകെ മരവിച്ചു പോയ പോലെ ആയി, മനസ്സിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയുന്നതിനു മുമ്പേ എല്ലാം അവസാനിച്ചു. ഞാൻ വേഗത്തിൽ തന്നെ വസ്ത്രം മാറി പുറത്തേക്ക് വന്നു. ആഷ്‌ലിനോട് ഒന്നും സംസാരിക്കാതെ ഫ്ലാറ്റിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങാൻ തയ്യാറായി. ആഷ്‌ലിൻ പതുക്കെ എന്റെ പുറകിൽ നടന്നു വന്നു, വേദന എങ്ങനുണ്ട് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾക്ക് എന്ത് തോന്നും എന്നോർത്തു ഒരക്ഷരം മിണ്ടിയില്ല. ലിഫ്റ്റിൽ കേറി താഴെ എത്തി കാറിൽ കയറുന്ന വരെയും ഞങ്ങൾ ഒന്നും സംസാരിച്ചില്ല. "സീറ്റ് ബെൽറ്റ്‌ ഇട്" സീറ്റ് ബെൽറ്റ്‌ വാണിംഗ് മുഴങ്ങിയപ്പോ ഞാൻ ആഷ്‌ലിനോട് പറഞ്ഞു. അവളൊന്നും മിണ്ടാതെ അനുസരിച്ചു. വണ്ടി മുന്നോട്ടെടുത്തു.. വീണ്ടും നിശബ്ദത വണ്ടി വില്ലക്ക് മുന്നിൽ നിർത്തി, അവൾ സീറ്റ് ബെൽറ്റ്‌ അഴിച്ചു ഇറങ്ങാതെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. "ബൈ.. നാളെ കാണാം" ഞാൻ ഒന്നും മിണ്ടാതെ കൈ ഉയർത്തി കാണിച്ചു. അവളിറങ്ങി നടന്നു, ഗേറ്റ് തുറക്കുന്നത് വരെ കാത്തു നിന്നു. ഇടക്ക് എന്റെ നേരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എന്തോ പറയാനുള്ളത് പോലെ..
ഞാൻ അധിക നേരം അവിടെ നിന്നില്ല, പതിയെ കാർ മുന്നോട്ട് എടുത്തു.. തിരികെ വീട്ടിലേക്ക്.. വീട്ടിനകത്തു കയറി നേരെ ഹാളിലെ സെറ്റിയിലെക്ക് വെട്ടിയിട്ട വാഴ കണക്കെ ഞാൻ വീണു.. കുറച്ചു നാൾ കൂടെ ഇങ്ങനെ തന്നെ മുന്നോട്ട് പോയി പറയാൻ ഇരുന്നത് നേരത്തെ അവളറിഞ്ഞു എന്നല്ലേ ഉള്ളു അതിനിപ്പോ എന്താ.. എന്നായാലും അറിയണം.. അവൾക്ക് എന്നോടും ചെറിയൊരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നല്ലേ എന്നോട് ദേഷ്യപെടാതെ ഇരുന്നത്.. എന്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി.. ഞാൻ ഫോൺ എടുത്തു ആഷ്‌ലിനു ഒരു മെസ്സേജ് അയച്ചാലോ എന്നാലോചിച്ചു.. പിന്നെ ആ ശ്രെമം ഉപേക്ഷിച്ചു. അടുത്ത ഒരാഴ്ചകാലം ഞാൻ സൈറ്റ്കളിൽ ആയിരുന്നു, കടുത്ത ചൂടിൽ സൈറ്റ് വിസിറ്റ് നടത്തുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഇതിനിടെ ഓഫീസിൽ ജോലി കാര്യമായി ഇല്ലാത്തതു കൊണ്ട്

💬 Comments

View all comments