0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 276
പോയില്ല. ആഷ്‌ലിൻ ഇടക്ക് മെസ്സേജ് അയക്കും ഞങ്ങൾ കാഷ്വൽ ആയി മാത്രം സംസാരിച്ചു. അതിനിടയിൽ ഒരിക്കൽ പോലും അവളെ ഫോൺ ചെയ്യാൻ ഞാൻ തുനിഞ്ഞില്ല. ഒരു ദിവസം ഫേസ്ബുക് നോക്കുന്നതിനിടയിൽ ആഷ്‌ലിന്റെ ബര്ത്ഡേ വരുന്ന വെള്ളിയാഴ്‌ച ആണെന്ന് ഞാൻ കണ്ടു. സർപ്രൈസ് ചെയ്യാനുള്ള പല വഴികളും ഞാൻ ആലോചിച്ചു വെച്ചെങ്കിലും അതിനൊപ്പം തന്നെ ഞാൻ എന്തെങ്കിലും ചെയ്താൽ അത് ഇഷ്ടപ്പെടുമോ എന്നൊരു ആശങ്കയും എന്നിൽ നിറഞ്ഞു നിന്നു. പക്ഷെ കൊടുക്കാനായി ഒരു റിംഗ് വാങ്ങി വെക്കാൻ തീരുമാനിച്ചു. ഒരു പ്ലാറ്റിനം റിംഗ്, വിത്ത്‌ ബർത്ത് സ്റ്റോൺ. വ്യാഴാഴ്ച സൈറ്റിൽ നിന്ന് നേരെ വീട്ടിലേക്ക് പോന്നു. കുളിയെല്ലാം കഴിഞ്ഞ് പുറത്തു പോയി ഫുഡും കഴിച്ച് വന്നു കിടന്നു. ഉറങ്ങി പോവാതിരിക്കാൻ വേണ്ടി യൂട്യൂബിൽ പഴയ മലയാള സിനിമ കോമഡി സീൻസ് കണ്ടു കൊണ്ട്. 12 മണി ആയപ്പോൾ ഞാൻ വാട്സ്ആപ്പ് എടുത്ത് ആഷ്‌ലിനു മെസ്സേജ് അയച്ചു. ഈ സമയത്ത് വിളിക്കാൻ എനിക്ക് തോന്നിയില്ല. "ഹാപ്പി ബര്ത്ഡേ, സ്റ്റേ ബ്ലെസ്സഡ് ആൽവേസ്" ഉടനെ തന്നെ റിപ്ലൈ വന്നു "താങ്ക് യു" അപ്പോൾ തന്നെ വിളിച്ചു സംസാരിക്കണം എന്ന എന്റെ ആഗ്രഹത്തെ ഞാൻ പിടിച്ചു കെട്ടി, വിളിച്ചില്ല. രണ്ട് മിനിറ്റിനു ശേഷം ഒരു മെസ്സേജ് കൂടെ വന്നു. "ഒന്നു വിളിച്ചു വിഷ് ചെയ്തു കൂടെ" "ഞാൻ അസമയത്തു പെൺകുട്ടികളെ ഫോൺ ചെയ്യാറില്ല, സോറി" "ഓഹ്" ഞാൻ തുടർന്നു ഒന്നും അയച്ചില്ല. നെറ്റ് ഓഫ്‌ ചെയ്ത് അവളെ കുറിച്ചോർത്തു എപ്പോഴോ ഉറങ്ങി പോയി..
രാവിലെ 6.30 നു അലാറം അടിച്ചപ്പോ എഴുന്നേറ്റു ഫോൺ എടുത്ത് അലാറം ഓഫ്‌ ആക്കി. നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് തുറന്നു നോക്കി.. ആഷ്‌ലിന്റെ 5 മെസ്സേജ് വന്നിരിക്കുന്നു. ഞാൻ തുറന്നു നോക്കി. "ഡോ" 12:13 am "എന്നെ വിളിക്കുന്നുണ്ടോ" 12.14 am "ദെർ?" 12:15 am "ഒരു ഫോൺ കൂടെ ചെയ്യാൻ വയ്യ.. ഞാൻ എപ്പോ മുതലാ വെറുമൊരു പെൺകുട്ടി ആയത്.. എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യണേ, ഞാൻ എന്താ ചെയ്തേ?" 12.30 am "എന്റെ ബര്ത്ഡേ ആണിന്നെന്ന് അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ ജാഡ. എത്ര വിഷമായിന്നു അറിയോ.. വേറെ അവരെന്നെ വിഷ് ചെയ്തില്ലെങ്കിലും എനിക്ക് പ്രശ്നല്ല പക്ഷെ താനെന്നെ വിളിക്കാതെ ഇരുന്നല്ലോ.. എനിക്കൊരുപാട് ഇഷ്ടാ.. എന്നോട് എപ്പോഴേലും ഇത് നേരിട്ട് ചോദിച്ചെങ്കിൽ ഞാൻ പറഞ്ഞേനെ.." 1.00 am മെസ്സേജ്

💬 Comments

View all comments