0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 836
തീരുമാനങ്ങൾ എല്ലാം പറഞ്ഞപ്പോൾ തുടക്കത്തിൽ അവൾ വളരെ സപ്പോർട്ടീവ് ആയിരുന്നു. പിന്നീട് ഞാൻ സീരിയസ് ആണ് പെട്ടന്ന് തന്നെ നാട്ടിലേക്ക് മാറും എന്നെല്ലാം കേട്ടപ്പോൾ പിണക്കങ്ങളായി. ചെറിയ കാര്യങ്ങൾക്ക് പോലും ദിവസങ്ങൾ മിണ്ടാതിരിക്കും എന്ന രീതിയിൽ ആയി. ജോലി റിസൈൻ ചെയ്യേണ്ടതിന്റെയും നാട്ടിലേക്ക് ഷിഫ്റ്റ്‌ ആകുന്നതിന്റെയും തിരക്കുകൾ കൂടിയതോടെ അവളുടെ കൂടെ സമയം ചിലവഴിക്കാൻ കൂടെ എനിക്ക് സാധിക്കാതായി. റിസൈൻ ചെയ്തതോടെ ഓഫീസിൽ വെച്ചുള്ള കണ്ടു മുട്ടലും ഇല്ലാതായി. പോവുന്നതിന്റെ ഒരാഴ്ച മുമ്പ് ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ അവളെ കാണാനായി എന്റെ പഴയ ഓഫീസിലേക്ക് പോയി. ഏകദേശം വർക്കിംഗ്‌ ടൈം കഴിയാൻ ആയിരുന്നു, ഞാൻ കാത്തു നിന്നു. ഡെനിം ജീനും വൈറ്റ് ഷർട്ട്‌ ഇൻസേർട് ചെയ്തതാണ് വേഷം, പാർക്കിങ്ങിലേക്ക് അവളിറങ്ങി വന്നു. ഞാൻ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല, അവളുടെ കാബിലേക്ക് കയറുന്നതിനു മുമ്പ് എന്റെ കാർ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ഡ്രൈവറോട് എന്തോ പറഞ്ഞ് എന്റെ കാറിനടുത്തേക്ക് നടന്നു വന്നു. ഞാൻ ഡോർ അൺലോക്ക് ചെയ്ത് വെച്ചിരുന്നു. കാറിനകത്തേക്ക് കയറി ആഷ്‌ലിൻ ഇരുന്നു. "ഹൗ ആർ യു?" ഞാൻ ചോദിച്ചു "ഐ ആം ഫൈൻ" അവളുടെ മുഖം വിഷാദം നിറഞ്ഞതായിരുന്നു. എന്താ പറയണ്ടേ എന്നറിയാതെ ഞാൻ ഇരുന്നു.. "ആഷ്‌ലിൻ.. എന്തെങ്കിലും പറയടാ പ്ലീസ്.. ഇത്രേം ദിവസം നിന്നെ കാണാൻ വരാത്തതിന് എന്നെ കുറച്ച് ചീത്ത എങ്കിലും വിളിക്ക്" അവളുടെ ഇടത് കരം എന്റെ കരങ്ങളിൽ എടുത്ത് ഞാൻ പറഞ്ഞു.. "ഇച്ചായനു തിരക്കായത് കൊണ്ടല്ലേ, എനിക്ക് മനസ്സിലാവും" അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നത് പോലെ ആണ് പറഞ്ഞത്. സംഭാഷണത്തിനേക്കാൾ

💬 Comments

View all comments