0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 837
കൂടുതൽ നിശബ്ദത ആയിരുന്നു.. ഞങ്ങളറിയാതെ ഞങ്ങളുടെ ഇടയിൽ അകലം വന്നത് പോലെ എനിക്കനുഭവപ്പെട്ടു.. എനിക്കവളെ ഈ ലോകത്തിൽ ഉള്ള എന്തിനേക്കാളും ഇഷ്ടമാണ് പക്ഷെ അത് പറയാൻ പോലും എനിക്കാവുന്നില്ല.. ഇല്ല നഷ്ടപ്പെടുത്താൻ എനിക്കാവില്ല.. ആഷ്‌ലിനെ വീട്ടിലേക്ക് ആക്കാൻ കാർ ഓടിക്കുന്നതിനിടെ എന്റെ ചിന്തകൾ എന്നെ തന്നെ കരയിപ്പിച്ചു.. ടിഷ്യു എടുത്ത് കണ്ണു തുടച്ചു ഞാൻ ആഷ്‌ലിനെ നോക്കി.
പുറത്തേക്ക് നോക്കി കാഴ്ചകളിൽ മുഴുകി ഇരിക്കാണ്. യാത്രക്കിടെ ഒരിക്കൽ പോലും എന്റെ നേരെ അവൾ തിരിഞ്ഞില്ല. ഞാൻ ഡ്രോപ്പ് ചെയ്ത് അവളിറങ്ങുമ്പോൾ ബൈ എന്നൊരു വാക് മാത്രം. പതിവായി എനിക്ക് നല്കുന്ന ചുംബനം ഇല്ല, ആലിംഗനം ഇല്ല.. ഞങ്ങൾ അകന്നു പോയി അടുക്കാനാവാത്ത വിധം.. കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണീർ തുടക്കാതെ ഞാൻ കാർ തിരിച്ചു. സൺഡേ പോവാൻ പ്ലാൻ ചെയ്ത് ആണ് ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റു ബുക്ക്‌ ചെയ്തത്. വല്ലപ്പോഴും അയക്കുന്ന മെസ്സേജുകളും കാളുകളുമായി ഞങ്ങളുടെ പ്രണയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. ശനിയാഴ്ച രാവിലെ ഞാൻ ആഷ്‌ലിനെ വിളിച്ചു. "ഹലോ" "ഹലോ" "നാളെ ഉച്ചക്ക് ആണ് ഫ്ലൈറ്റ്, നീ വരില്ലേ" "ഞാൻ ഇച്ചായനെ അങ്ങോട്ട് വിളിക്കാൻ തുടങ്ങായിരുന്നു. എനിക്ക് വരാൻ പറ്റില്ല, പപ്പക്ക് വയ്യെന്ന് ഫോൺ വന്നിരുന്നു. നാളെ മോർണിംഗ് ഫ്ലൈറ്റിനു ഞാൻ അങ്ങോട്ട് പോവും" ശബ്ദം ഇടറുന്നുണ്ടായിരുന്നു. "പപ്പക്ക് എന്താ പെട്ടന്ന്?" എനിക്ക് പെട്ടന്ന് വിഷമമായി, ആഷ്‌ലിനു അവൾടെ പപ്പയെന്നാൽ ജീവനാണ്. എന്തെങ്കിലും വിഷമം വന്നാൽ ആദ്യം വിളിക്കുന്നത് പപ്പയെ ആണ്. അവൾ അമ്മയെക്കാൾ ക്ലോസ് ആയിട്ടുള്ളതും പപ്പയോടാണ്. ഞങ്ങളുടെ കാര്യം ആദ്യം പപ്പയോടു ആയിരിക്കും

💬 Comments

View all comments