0%

Chapter Title : ആഷ്‌ലിൻ 2 [Jobin James]

Author : Jobin Read All Parts 838
പറയുക എന്നവൾ ഇടക്കിടെ പറയാറും ഉണ്ട്. പപ്പക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ അവൾക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഞാൻ അടുത്തുണ്ടായെങ്കിൽ എന്നവളിപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും. എനിക്കെന്നോട് തന്നെ വെറുപ്പായി, എന്തിനാ ഞാൻ ഇങ്ങനെല്ലാം തീരുമാനം എടുത്തേ.. ഒന്നും വേണ്ടായിരുന്നു.. "ചെസ്റ്റ് പെയ്ൻ, ഇസിജിയിൽ വേരിയേഷൻ ഉണ്ട്" ഞാൻ ആശ്വസിപ്പിക്കാൻ ആയി എന്തൊക്കെയോ പറഞ്ഞു. അവളെല്ലാം മൂളി കേട്ടതേ ഉള്ളു.. നീയവിടെ എത്തുമ്പോ പപ്പ നല്ല ഉഷാറായിട്ട് ഇരിക്കുന്നുണ്ടാവും എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. അന്ന് രാത്രി കിടന്നിട്ട് എനിക്കുറക്കം വന്നില്ല.. ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി പോയി.. രാവിലെ ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സ്ആപ്പിൽ ആഷ്‌ലിന്റെ മെസ്സേജ് ഉണ്ട്. പുലർച്ചെ 4 മണിക്ക് അയച്ചതാണ്. "എന്നെ ഡ്രോപ്പ് ചെയ്യാൻ വരുമെന്ന് വിചാരിച്ചു, എന്റെ മിസ്റ്റേക്.. ഫ്ലൈറ്റ് 8 മണിക്ക് ആണ്. സേഫ് ജേർണി ടു യു.." സമയം നോക്കിയപ്പോൾ 8.30 am അവൾ പോയി കഴിഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, എങ്ങനാ എനിക്കിത്ര സ്വാർത്ഥൻ ആവാൻ സാധിക്കുന്നത്. അവളോട് ഒരു വാക് പോലും ഞാൻ ചോദിച്ചില്ല എങ്ങനാ എയർപോർട്ടിലേക്ക് പോവുന്നതെന്ന്.. ആ ചോദ്യം എന്റെ മനസ്സിൽ ഒരിക്കൽ പോലും വന്നില്ല, ഞങ്ങൾ അകന്നു പോയിരിക്കുന്നു.. ഒരു ജീവഛവം ആയി ഞാൻ ബെഡിൽ നിന്നെഴുന്നേറ്റു.. റൂം വെകേറ്റു ചെയ്ത് എയർപോർട്ടിലേക്ക് ടാക്സി പിടിച്ചു. നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു. എന്റെ തെറ്റുകൾ ഓർത്ത്, അവളെ മനസ്സിലാക്കാൻ സാധിക്കാത്തത് ഓർത്ത്.. അവളെനിക്കൊരു സെക്കന്റ്‌ ചാൻസ് തരുമോ എന്നോർത്ത്.. തൊട്ടടുത്ത

💬 Comments

View all comments