Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
എവിടെയെങ്കിലും കറങ്ങാൻ പോവാനുള്ള ആരോഗ്യം എനിക്കില്ല എന്ന തോന്നൽ അമ്മക്കുള്ളത് കൊണ്ടാണ് ഈ വേവലാതി.
വീട്ടിലെത്തി അമ്മയോട് കുശലം പറഞ്ഞ് അകത്തേക്ക്. ആഷ്‌ലിൻ എന്റെ കൂടെ മുറിയിലേക്ക് വന്നു, അമ്മ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ ഞങ്ങളുടെ പ്രേമ സല്ലാപം ഒക്കെ ഉള്ളു. മുറിയിലേക്ക് കയറിയ ഉടനെ ഞാൻ കതകടച്ചു.
"എവിടെ എന്റെ ഉമ്മ?" അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.
"ശ്.. വേദനിക്കുന്നു" കൈ വിടുവിച്ചു കൊണ്ട് അവൾ ദേഷ്യം കാണിച്ചു.
"ഞാൻ വേദനിപ്പിക്കുന്നില്ല.. വേഗം തന്നിട്ട് പൊക്കോ" ഞാൻ കതകിന്റെ മുന്നിൽ തന്നെ നിന്നു
"മാറിക്കെ അമ്മ അന്വേഷിക്കും മോശമാണ് ട്ടൊ" അവളെന്നെ പിടിച്ചു മാറ്റാൻ ഉള്ള ശ്രേമം തുടങ്ങി.
ഞാൻ മാറില്ലെന്ന് പറഞ്ഞു കുറെ കളിപ്പിച്ചെങ്കിലും, എന്റെ ആരോഗ്യമില്ലായ്‌മയെ മുതലെടുത്തു തള്ളി മാറ്റി. കതകു തുറന്നു പുറത്തേക്ക് ആഷ്‌ലിൻ ഇറങ്ങിയപ്പോൾ ഞാനെന്റെ ബെഡിനടുത്തേക്ക് പതിയെ ചുവട് വെച്ചു.
പോയതിന്റെ ഇരട്ടി വേഗത്തിൽ അവൾ തിരികെ വന്നു എന്റെ മുന്നിലേക്ക് വന്നു, കണ്ണുകൾ പാതി തുറന്നു വിയർപ്പ് പൊടിഞ്ഞ മേൽചുണ്ടുകളും നാണത്താൽ ചുവന്ന കവിളുകളുമായി അവളെന്റെ മുന്നിൽ എന്തിനോ വേണ്ടി കാത്തു നിന്നു. താല്പര്യമില്ലാത്ത പോലെ തട്ടി മാറ്റി ഞാൻ ബെഡിനടുത്തേക്ക് തന്നെ നടന്നു ബെഡിലേക്ക് കേറി ഇരുന്നു. നോക്കിയപ്പോൾ ആഷ്ലിൻ അതെ നിൽപ്പാണ്.
"ഹേയ് പോണില്ലേ.. അല്ലേൽ അമ്മ അന്വേഷിക്കും" കളിയാക്കുന്ന പോലാണ് ഞാൻ പറഞ്ഞത്.
"പോടാ പട്ടി" ചെറിയ ശബ്ദത്തിൽ അവൾടെ പിറുപിറുപ്പ് എനിക്ക് കേൾക്കാം..
"എന്താന്ന്.. ഡീ ഇവടെ വാടി" ഞാൻ ബെഡിന്ന് എഴുന്നേൽക്കുമ്പോഴേക്കും അമ്മാ വിളിച്ചോ എന്നും ചോദിച്ചു അവളിറങ്ങി ഓടി..
സാരമില്ല നിന്നെ എന്റെൽ കിട്ടും, ഞാനെന്റെ പണിയിലേക്ക് കടന്നു, ഞാനില്ലെങ്കിലും വലിയ ആർഭാടം ഇല്ലാതെ ഓഫീസ് തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു. പുതുതുതായി കിട്ടിയ ക്ലയന്റ്ന്റെ ഡിസൈനിങ് വർക്ക് എല്ലാം കഴിഞ്ഞ് അയച്ചത് ഒന്നു വെരിഫൈ ചെയ്യണം. ജീവിതത്തിൽ ഒരു പ്രധാനപെട്ട കാര്യം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും ഇങ്ങനെ ഒരു മോശം സംഭവം ഉണ്ടായെന്നു വെച്ച് അതുപേക്ഷിക്കാൻ പാടില്ല എന്ന് പറഞ്ഞത് അമ്മ ആണ്. അതോണ്ട് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഷിഫ്റ്റ് ആയപ്പോൾ അതിനു വേണ്ടുന്ന കാര്യങ്ങൾ ആഷ്‌ലിൻ തന്നെ ചെയ്തു.
ഇന്റീരിയർ അവളുടെ മേഖല ആയത് കൊണ്ട് ചില്ലറ മിനുക്കു പണികൾ കൂടെ കഴിഞ്ഞ ശേഷമാണു സമ്മതിച്ചത്. പക്ഷെ അവിടത്തെ ജോലി സംബദ്ധമായ കാര്യങ്ങളിൽ അവൾ ഇടപെടാറില്ല. താൻ എന്നാണോ അവിടെ ജോലി ചെയ്യാൻ
💬 Comments
View all comments