0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 446
അമ്മയാണ് എന്നെ ആശ്വസിപ്പിച്ചത്. ദുബായിലേക്ക് തിരിച്ചു പോവാണെന്നു പറഞ്ഞു ഞാൻ വീട്ടീന്ന് ഇറങ്ങി. അവിടന്ന് ഞാൻ ഇങ്ങോട്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഞാൻ ഒറ്റക്കാ ഇവിടെ വന്നു കേറിയത്.. അമ്മക്ക് എന്നെ കണ്ടപ്പോഴേ മനസ്സിലായി അതെനിക്ക് വലിയ അത്ഭുതം ആയിരുന്നു. ആക്‌സിഡന്റ് ആയി മൂന്നാം ദിവസം മുതൽ ഞാനിവിടെ ഉണ്ട്. ലീവ് എക്സറ്റൻഡ് ചെയ്തത് നെക്സ്റ്റ് വീക്ക്‌ കഴിയും" അവൾ പറഞ്ഞു നിർത്തി. "നീ ഒരു സിനിമ സ്റ്റോറി പറഞ്ഞത് പോലുണ്ട്, എന്തോരം ട്വിസ്റ്റ്‌ ആൻഡ് ടേൺ ആണ്.. പക്ഷെ ക്ലൈമാക്സ്‌ അതെനിക്കിഷ്ടായി.." ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. "അമ്മക്ക് നിന്നെ മനസ്സിലായതിൽ അത്ഭുതം വേണ്ട പലപ്പോഴും എന്റെ ഫോൺ വോൾപേപ്പർ അമ്മ കണ്ടു കാണും.. നിന്റെ മുഖം നിന്റെ ഫുൾ ഫിഗർ ഞാൻ വോൾപേപ്പർ ഇടാറുണ്ട്" ഞാൻ തുടർന്നു. അവളെന്നെ കുറച്ച് അവജ്ഞതയോടെ ആണ് നോക്കിയത്.. വോൾപേപ്പറാ എന്ന അർത്ഥത്തിൽ ആവും.. "എന്റെ ഫോണിൽ ഒന്നും ഞാൻ ആരുടേം ഫോട്ടൊ വാൾപേപ്പർ ഇടാറില്ല" അവൾടെ ഫോൺ കാണിച്ചു കൊണ്ടാണത് പറഞ്ഞത്. ഞാനെന്റെ ഫോൺ എടുത്ത് അവളെ കാണിച്ചു. പിറന്നാളിന്റെ അന്ന് എടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. കണ്ടപ്പോ അവൾടെ കണ്ണ് പെട്ടന്ന് നിറഞ്ഞു പോയി.. പരിസരം മറന്നു പെട്ടന്നവളെന്നെ കെട്ടി പിടിച്ചു. "ഡീ വിട്.. നടു റോഡ് ആണ്" ഞാൻ പുറത്ത് തട്ടി കൊണ്ട് അവളെ വിടീപ്പിച്ചു. "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്നെ ഓര്മിപ്പിച്ചതിനു" അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.
"അപ്പൊ ഇന്ന് നിനക്ക് അത്ര സന്തോഷമില്ലേ..?" വീണ്ടും തോളിലേക്ക് ചാരി ഇരുന്ന അവളുടെ മുടിയിഴകൾ തലോടി കൊണ്ട് ഞാൻ ചോദിച്ചു. "സെക്കന്റ്‌ ഫേവറിറ്റ്" എന്റെ കയ്യിൽ ഒരുമ്മ തന്ന് കൊണ്ടാണ് പറഞ്ഞത്. "സെക്കന്റ്‌ ഫേവറിറ്റു ആയിട്ട് കയ്യിലാണോ ഉമ്മ.." ഞാൻ കൈ പിൻവലിച്ചു അവളെ എന്റെ നേരെ തിരിച്ചിരുത്തി. "അയ്യടാ.. മോനാദ്യം മര്യാദക്ക് എഴുന്നേറ്റ് നടക്ക്.. എന്നിട്ടുമ്മ തരാം" അവളെന്നെ പിടിച്ചെഴുന്നേല്പിച്ചു. "മതി.. പക്ഷെ വാക് മാറരുത്" അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. അവളെന്നെ നോക്കി ഒന്നു ചിരിച്ചതേ ഉള്ളു.. കുസൃതി നിറഞ്ഞ പ്രേമാർദ്രയായ അവളുടെ ചിരി.. തിരിച്ചു വീട്ടിലേക്കുള്ള യാത്ര ഓൺലൈൻ ടാക്സിയിൽ ആക്കി. ബുക്ക്‌ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തി, വീട്ടിക്കെത്തിയപ്പോ ഞങ്ങളെ കാണാതെ അമ്മ പൂമുഖത്തു തന്നെ ഇരിപ്പുണ്ട്. അപ്പോഴാണ് ഓർത്തത് വിളിച്ചു പറയാൻ മറന്നെന്ന്.

💬 Comments

View all comments