Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
അയാൾക്ക് ഇഷ്ടമുള്ള ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ ഞാൻ പപ്പയുടെ ഇഷ്ടത്തിന് എങ്ങനെ മുൻഗണന കൊടുക്കും എന്ന് ചോദിച്ചു വഴക്കായി.. എന്നോട് തമാശക്ക് പോലും ദേഷ്യപ്പെടാത്ത പപ്പ ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചത് അന്നാണ്. ഞാൻ ജോലി റിസൈൻ ചെയ്യാൻ പോവാണെന്നു പപ്പയോടു പറഞ്ഞ് ലീവിന് അപ്ലൈ ചെയ്തു. ഇച്ചായൻ നാട്ടിലേക്കു വരുമ്പോ കൂടെ വരണം എന്ന് വിചാരിച്ചു ടിക്കറ്റ് വരെ ഞാൻ ബുക്ക് ചെയ്തു. പക്ഷെ തലേ ദിവസം രാവിലെ ആണ് പപ്പക്ക് സുഖമില്ല എന്ന് പറഞ്ഞു വിളിച്ചത്. കൂടുതൽ ഒന്നും സംസാരിക്കാൻ പോലും ആവാതെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് ഞാൻ അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോൾ ശെരിക്ക് ട്രാപ്പിൽ ആയത് പോലെ ആയിരുന്നു ഞാൻ. പപ്പയും മമ്മിയും റിലേറ്റീവ്സ് എല്ലാരും കൂടെ എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ വേണ്ടി വിളിച്ചു വരുത്തിയത് പോലെ. ചുറ്റും നിന്ന് ഉപദേശിച്ചു കൊണ്ടിരുന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി അവരുടെ മുന്നിൽ വെച്ചാ അന്ന് ഞാൻ ഫോൺ വിളിച്ചപ്പോൾ എടുത്തത്.
നേരിട്ട് പറയാൻ ആവാത്തത് കൊണ്ടാ ഞാൻ മെസ്സേജ് അയച്ചത്" അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു പൊട്ടി കരഞ്ഞു ഇരു കരങ്ങളിലും മുഖം പൂഴ്ത്തി അവളിരുന്നു.
"കഴിഞ്ഞില്ലേ.. അത് പോട്ടെ.. ആ കാണുന്ന ബെഞ്ച് കണ്ടോ അന്ന് ഞാനതിനു ചുവട്ടിൽ ഇരുന്നാ കരഞ്ഞത് ഇതേ പോലെ" അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു.
കണ്ണു തുടച്ചു അവളൊന്നു ചിരിച്ചു..
"നീ മുഴുവൻ ആക്കിയില്ല.. എന്നിട്ട്" ഞാനവളെ പിടിച്ചു നേരെ ഇരുത്തി പറഞ്ഞു.
"അന്ന് ഞാനങ്ങനെ മെസ്സേജ് അയച്ചു നേരെ മുറിയിലേക്ക് പോയി. ഫോൺ എടുത്ത് ഇച്ചായനെ വിളിച്ചു.. ഫോൺ എടുക്കുന്നില്ല.. ദേഷ്യമായിരിക്കും എന്ന് വിചാരിച്ചു. അന്ന് രാത്രി വീണ്ടും വിളിച്ചു, പിറ്റേ ദിവസവും വിളിച്ചു.. പക്ഷെ സ്വിച്ച് ഓഫ്.. പിറ്റെന്ന് മുഴുവൻ ഞാൻ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എനിക്കപ്പോ കുറേശെ പേടി ആയി, ഇച്ചായനെന്തെങ്കിലും പറ്റിയോ എന്നൊരു പേടി. ഞാൻ ഓഫീസിലേക്ക് എല്ലാം വിളിച്ചു നോക്കി.. അവരാരും കോൺടാക്ട് ഇല്ല എന്ന് മാത്രം പറഞ്ഞു. അപ്പോഴാണ് നാട്ടിലെത്തിയ ഉടനെ എന്നെ വിളിച്ച കാര്യം ഞാൻ ഓർത്തത്. അമ്മയുടെ നമ്പറിൽ നിന്നാണ് എന്നെ വിളിച്ചതെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ? ആ നമ്പറിലേക്ക് ഞാൻ തിരിച്ചു വിളിച്ചു. കുറെ പ്രാവശ്യം വിളിക്കേണ്ടി വന്നു.. പക്ഷെ അമ്മ എടുത്തു.. ആക്‌സിഡന്റ്ന്റെ കാര്യം പറഞ്ഞു.. ഞാൻ പൊട്ടി കരഞ്ഞു പോയി,
💬 Comments
View all comments