0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 444
കാണിച്ചു കൊടുത്തു. അവളെന്റെ കൈകളിൽ മുറുകെ പിടിച്ചതെ ഉള്ളു. ടാക്സിക്ക് കാശ് കൊടുത്തു വിട്ട് മരത്തണൽ ഉള്ള സ്ഥലം നോക്കി കടലിനഭിമുഖമായി ഞങ്ങളിരുന്നു. എന്റെ വലതു കരം അവളുടെ ഇടതു കരത്തിനുള്ളിൽ കോർത്തു പിടിച്ചു എന്റെ തോളിൽ ചാരി ആയിരുന്നു അവളുടെ ഇരുത്തം. "ഇനി പോണില്ലേ?" ഞാൻ സംഭാഷണത്തിനു തുടക്കമിട്ടു. "ഞാൻ പോണോ?" അവളെന്റെ കൈ ഒന്നൂടെ മുറുക്കി പിടിച്ചു. "അപ്പൊ ജോലി?" "ഞാൻ റിസൈൻ ചെയ്തു." "എന്താ? എന്തിന്.. നീ എന്നോട് ഇതേ പറ്റി ഒന്നും സംസാരിച്ചത് പോലുമില്ലലോ?" ഞാൻ കൈ വിട്ട് അവൾക്ക് അഭിമുഖമായി തിരിഞ്ഞിരുന്നു "നമ്മളതിന് എന്നാ സംസാരിച്ചത്?" അവളുടെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു. എനിക്കതിനു ഉത്തരമില്ല.. പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായില്ല.. "ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ"
"ഞാൻ വെറുതെ പറഞ്ഞതാ, ഞാൻ റിസൈൻ ചെയ്തില്ല. പക്ഷെ ലീവ് കഴിഞ്ഞ് പോയാൽ ഞാൻ ചെയ്യും.. എനിക്ക് ഇങ്ങനെ ഇരുന്നാ മതി" വിട്ട കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു. കുസൃതിയും സ്നേഹവും നിറഞ്ഞ അവളുടെ മറുപടി കേട്ട് എനിക്ക് ദേഷ്യപ്പെടാൻ ആവില്ലായിരുന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. "ഇനി പറ.. എന്താ പറയാനുള്ളതെന്ന് പറഞ്ഞത്" ഞാൻ കുറച്ച് സീരിയസ് ആയി. അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. വീണ്ടും അകലേക്ക്‌ കണ്ണുകൾ മാറ്റി.. "എവിടന്നാ ഞാൻ തുടങ്ങണ്ടെ.. ഇച്ചായനെ ആദ്യം കണ്ടത് മുതലോ.. അതോ എന്നെ ഇഷ്ടാണെന്ന് അറിഞ്ഞപ്പോ മുതലോ.." തീരത്ത് തട്ടി മടങ്ങുന്ന തിരമാലകൾ നോക്കി അവൾ ചോദിച്ചു. "നീ എന്നോട് എന്താ പറയാതെ വിട്ടത് അത് മാത്രം മതി" അവളെ ചേർത്ത് പിടിച്ച കൈകൾ അയക്കാതെ ഞാൻ പറഞ്ഞു. "ഇച്ചായൻ എന്നോട് നാട്ടിൽ ബിസിനസ്‌ തുടങ്ങാണെന്ന് പറഞ്ഞത് ഓർമ ഉണ്ടോ? അത് കേട്ടപ്പോൾ എനിക്ക് കുറച്ച് സങ്കടം ഒക്കെ തോന്നി.. പിന്നെ തോന്നി നമുക്ക് വേണ്ടി അല്ലെ ചെയ്യുന്നത് എന്ന്.. കൂടെ ഞാനും വരാമെന്ന് ആഗ്രഹിച്ചാണ് പപ്പയോടു ഇച്ചായന്റെ കാര്യം പറയാമെന്നു വെച്ചത്.. ഞാൻ പപ്പയെ വിളിച്ചു, ഡീറ്റെയിൽസ് ഒന്നും പറയാതെ എനിക്കൊരാളെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞു.. ഇഷ്ടപ്പെട്ടു എന്നതിൽ പപ്പക്ക് കുഴപ്പം ഒന്നുമില്ല, കല്യാണം കഴിഞ്ഞാൽ അങ്ങോട്ട് വരണം എന്ന് മാത്രമാണ് പപ്പയുടെ നിർബന്ധം.. അതിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ല, എനിക്കു സമ്മതം ആണെങ്കിൽ മുന്നോട്ട് പൊക്കോളാൻ പപ്പക്കും സമ്മതം. എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ

💬 Comments

View all comments