0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 443
ഇവിടേം ഒക്കെ ഡ്രെസ്സും കിടക്കുന്നുണ്ട്, എന്റെ നോട്ടം കണ്ടിട്ടാവാം ആഷ്‌ലിൻ വേഗം ചെന്നു താഴെ കിടന്ന ഡ്രസ്സ്‌ എല്ലാം പെറുക്കി എടുത്തു. എന്നെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. നാട്ടിൽ വന്ന ശേഷം എന്റെ മുറിയിലാണ് ലഗേജ് എല്ലാം ഇറക്കി താമസമാക്കിയതെന്ന് എനിക്ക് മനസ്സിലായി. കല്യാണത്തിന് മുമ്പേ തന്നെ കെട്ട്യോന്റെ മുറിയിൽ താമസമാക്കിയ ഭാര്യ. എനിക്ക് ചിരി വന്നത് ഞാൻ അടക്കി പിടിച്ചു അവളുടെ പ്രവർത്തികൾ നോക്കി കിടന്നു. എല്ലാം അടുക്കി പെറുക്കി വെച്ച് പെണ്ണെന്നെ നോക്കി പിന്നേം ചിരിച്ചു, ഒരു ചമ്മൽ നിറഞ്ഞ ചിരി.. ഞാൻ മറുപടിയായി കണ്ണിറുക്കി കാണിച്ചതെ ഉള്ളു.. "നീ അപ്പൊ ഇവിടെ ആണോ രാത്രി കിടക്കാൻ പോണേ? കാലിനു വയ്യാത്തോണ്ട് ആക്ഷൻ ഒന്നും ഉണ്ടാവില്ല" എന്റെ കാലിനെ ഞാനൊന്ന് നോക്കി.
"എന്താക്ഷൻ.. ആദ്യം എഴുന്നേറ്റു നടക്കാൻ നോക്കടോ" അവൾ ഖോഷ്ടി കാണിച്ചു കൊണ്ട് ഹാളിലേക്ക് പോയി. എനിക്കു ഭക്ഷണം കൊണ്ട് വന്നു വെച്ച് അമ്മ പോയി, കോരി കഴിക്കുന്നത് വലിയൊരു ജോലി ആണ്. പക്ഷെ അവൾ വന്ന് അടുത്തിരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും എന്നെ കൊണ്ട് കഴിപ്പിക്കാൻ. ഞാനെത്ര മിസ്സ്‌ ചെയ്തിരുന്നു ഇതെല്ലാം എന്ന് മനസ്സിലാക്കായിരുന്നു ആ നിമിഷങ്ങളിൽ. നടക്കാൻ പോലും പറ്റാതെ കിടക്കാണേലും 'വെർത് ഇറ്റ്'. പിന്നീടുള്ള ദിവസങ്ങളിൽ ആഷ്‌ലിനോടുള്ള അമ്മയുടെ പെരുമാറ്റം കണ്ടപ്പോൾ അവളെ മരുമകളായി ദത്തെടുത്ത മട്ടായിരുന്നു. ആഷ്‌ലിനെ കാണാൻ പോലും കിട്ടാത്ത പോലായി, അമ്മയുടെ കൂടെ പാചകവും കഥ പറച്ചിലും എല്ലാം ആയി തിരക്കായപ്പൊ എന്നെ മറന്നു. ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… വോക്കറിന്റെ സഹായത്തോടെ ഞാൻ നടക്കാൻ തുടങ്ങി, ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹോസ്പിറ്റൽ വിസിറ്റിംഗ്. ആഷ്‌ലിൻ വന്നിട്ട് ഒരു മാസത്തോളം ആയി, ഞങ്ങളിതു വരെ മുമ്പ് നടന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. അവളുടെ ജോലി കാര്യത്തെ കുറിച്ചും ലീവിനെ കുറിച്ചും ഒന്നും അവളിതു വരെ പറഞ്ഞു കേട്ടില്ല. അവളടുത്തുള്ളടത്തോളം കാലം എനിക്ക് സന്തോഷമായത് കൊണ്ട് ഞാൻ ചോദിക്കാനും മിനക്കെട്ടില്ല. പക്ഷെ ഇങ്ങനെ തുടർന്നാൽ പറ്റില്ലെന്ന് അറിയാം. അവളോട്‌ സംസാരിക്കാൻ തന്നെ തീരുമാനിച്ചു. പതിവ് പോലെ ചെക്ക് അപ്പ്‌ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി നമുക്ക് ബീച്ചിലേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. നട്ടുച്ച സമയമാണ്, ടാക്സിയിൽ തന്നെ സിമെന്റ് ബെഞ്ചുകൾ ഇട്ട സ്ഥലത്തേക്ക് പോയി. പോകും വഴി ഞാൻ ആഷ്‌ലിനു എനിക്ക് ആക്‌സിഡന്റ് ഉണ്ടായ സ്ഥലം

💬 Comments

View all comments