0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
വേദന കാരണം സംസാരിക്കാൻ ശ്രെമിക്കുന്നത് ഞാൻ ഉപേക്ഷിച്ചു. "മോളെ" അമ്മ ആരെയോ വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. എന്റെ കയ്യിലെ ഭാരം കുറഞ്ഞതു പോലെ,  എന്നെ ആരോ തലയുയർത്തി നോക്കുന്നു. എനിക്കറിയാം ഈ മുഖം.. ഇത്.. ആഷ്‌ലിൻ.. ഇവളിവിടെ.. എപ്പോ വന്നു.. എനിക്കൊന്നും മനസിലായില്ല.. ആക്‌സിഡന്റ് ആയി മണിക്കൂറുകൾക്കുള്ളിൽ അവളെങ്ങനെ ഇവിടെത്തി. ബ്രേക്ക്‌ അപ്പ്‌ ആയെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താ.. എനിക്ക് സന്തോഷമാണോ അതോ മറ്റെന്തെങ്കിലും ആണോ മനസ്സിലാവുന്നില്ല.. എന്തെങ്കിലും ഓർത്തെടുക്കാൻ ശ്രെമിക്കുന്തോറും എന്റെ വേദനകൾ കൂടുന്ന പോലെ... ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു പോയി.. നേർത്ത ശബ്ദത്തിൽ ഉള്ള ഒരു പാട്ട് കേട്ടാണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. ഈ പാട്ടെനിക്ക് ഓർമയുണ്ട്.. എന്റെ കഴുത്ത് ചലിപ്പിക്കാൻ എനിക്കാവുന്നുണ്ട്, ട്യൂബ് എല്ലാം മാറ്റിയിരിക്കുന്നു. ഞാനെന്റെ ശരീരത്തെ മൊത്തമൊന്ന് നോക്കി.. എന്റെ വലതു കാൽ പ്ലാസ്റ്റർ ഇട്ടേക്കുന്നു.. തലയിൽ വലിയൊരു കെട്ടുണ്ടെന്ന് വേദന വെച്ച് ഞാൻ മനസ്സിലാക്കി. പതിയെ കൈ ഉയർത്തി നോക്കി, വലതു കയ്യിൽ മരുന്നു കേറ്റാനായി കുത്തിയിരിക്കുന്ന സൂചി, ഇടത് കൈ പത്തിക്ക് മീതെ ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും സഹിക്കാൻ പറ്റാത്ത വേദന. ഒന്നെഴുന്നേറ്റ് ഇരുന്നാൽ കൊള്ളാമെന്നു തോന്നി. സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നോ മുറിക്ക് ചുറ്റും ഞാൻ നോക്കി. ബെഡിനരികെ കസേരയിൽ കണ്ണടച്ചു ഇരിക്കുന്നു ആഷ്‌ലിൻ. അവളുടെ മടിയിൽ ഇരിക്കുന്ന ഫോണിൽ നിന്നാണ് നേർത്ത സ്വരത്തിൽ ഉള്ള പാട്ട് കേൾക്കുന്നത്. ഞാൻ എഴുന്നേറ്റു ഇരിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല. ഞാൻ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു. "ആഷ്.." ശബ്ദം മുഴുവൻ പുറത്തു വന്നില്ല.

💬 Comments

View all comments