0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
കാണിച്ചു കൊടുത്തു. അവളെന്റെ കൈകളിൽ മുറുകെ പിടിച്ചതെ ഉള്ളു. ടാക്സിക്ക് കാശ് കൊടുത്തു വിട്ട് മരത്തണൽ ഉള്ള സ്ഥലം നോക്കി കടലിനഭിമുഖമായി ഞങ്ങളിരുന്നു. എന്റെ വലതു കരം അവളുടെ ഇടതു കരത്തിനുള്ളിൽ കോർത്തു പിടിച്ചു എന്റെ തോളിൽ ചാരി ആയിരുന്നു അവളുടെ ഇരുത്തം. "ഇനി പോണില്ലേ?" ഞാൻ സംഭാഷണത്തിനു തുടക്കമിട്ടു. "ഞാൻ പോണോ?" അവളെന്റെ കൈ ഒന്നൂടെ മുറുക്കി പിടിച്ചു. "അപ്പൊ ജോലി?" "ഞാൻ റിസൈൻ ചെയ്തു." "എന്താ? എന്തിന്.. നീ എന്നോട് ഇതേ പറ്റി ഒന്നും സംസാരിച്ചത് പോലുമില്ലലോ?" ഞാൻ കൈ വിട്ട് അവൾക്ക് അഭിമുഖമായി തിരിഞ്ഞിരുന്നു "നമ്മളതിന് എന്നാ സംസാരിച്ചത്?" അവളുടെ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു. എനിക്കതിനു ഉത്തരമില്ല.. പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായില്ല.. "ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ"
"ഞാൻ വെറുതെ പറഞ്ഞതാ, ഞാൻ റിസൈൻ ചെയ്തില്ല. പക്ഷെ ലീവ് കഴിഞ്ഞ് പോയാൽ ഞാൻ ചെയ്യും.. എനിക്ക് ഇങ്ങനെ ഇരുന്നാ മതി" വിട്ട കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു. കുസൃതിയും സ്നേഹവും നിറഞ്ഞ അവളുടെ മറുപടി കേട്ട് എനിക്ക് ദേഷ്യപ്പെടാൻ ആവില്ലായിരുന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. "ഇനി പറ.. എന്താ പറയാനുള്ളതെന്ന് പറഞ്ഞത്" ഞാൻ കുറച്ച് സീരിയസ് ആയി. അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. വീണ്ടും അകലേക്ക്‌ കണ്ണുകൾ മാറ്റി.. "എവിടന്നാ ഞാൻ തുടങ്ങണ്ടെ.. ഇച്ചായനെ ആദ്യം കണ്ടത് മുതലോ.. അതോ എന്നെ ഇഷ്ടാണെന്ന് അറിഞ്ഞപ്പോ മുതലോ.." തീരത്ത് തട്ടി മടങ്ങുന്ന തിരമാലകൾ നോക്കി അവൾ ചോദിച്ചു. "നീ എന്നോട് എന്താ പറയാതെ വിട്ടത്

💬 Comments

View all comments