0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 451
"ഞാനെന്താടോ ഇച്ചായാ ചെയ്യാ?" അവളാകെ വിഷമത്തിൽ ആണ്. "ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും അധികം പക്വത ഉള്ള ആളുകളിൽ ഒരാളാണ് നീ. ഈ പക്വത എന്ന സാധനം അരികെ കൂടെ പോലും പോവാത്ത എന്നോട് ഇതേ പറ്റി ചോദിച്ചാൽ ഞാൻ എന്താ പറയണ്ടേ.. ഐ വുഡ് സെ, ഡു വാട്ട് യു ഫീൽ റൈറ്റ്.." അവളുടെ കവിളിൽ തട്ടി കൊണ്ടാണ് ഞാനത് പറഞ്ഞത്. തോളിൽ നിന്ന് തലയെടുത്തു എന്റെ കവിളിലേക്കു അവളൊരുമ്മ തന്നു. വല്ലപ്പോഴും മാത്രം കിട്ടുന്ന സമ്മാനം. ഞാനവളെ നോക്കി ഒരു പൊട്ടനെ പോലെ ചിരിച്ചതേ ഉള്ളു. കൂടുതൽ ഒന്നും നടക്കാൻ പോണില്ലെന്ന് നന്നായിട്ട് അറിയാവുന്ന എന്റെ ചിരി.. പക്ഷെ അവളെന്നെ ഞെട്ടിച്ചു.. മടിയിലേക്ക് കയറി എനിക്കഭിമുഖമായി ഇരുന്നു എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്, പതിയെ അവളുടെ ചുണ്ടുകൾ എന്നിലേക്ക് ചേർന്നു. എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറിയില്ല. വീടിന്റെ കാളിങ് ബെൽ ശബ്ദം കേട്ടപ്പോൾ ആണ് ഞങ്ങൾ ഞെട്ടി എഴുന്നേറ്റത്. *** ആഷ്‌ലിൻ തിരിച്ചു ദുബായിലേക്ക് പോവാൻ തന്നെ ആണ് തീരുമാനിച്ചത്. പക്ഷെ പപ്പയുടെ പിണക്കം മാറ്റി കല്യാണത്തിന് സമ്മതിപ്പിച്ചിട്ടേ ഇങ്ങോട്ട് വരുള്ളൂ എന്നൊരു വാക്ക് കൂടി അവൾ പറഞ്ഞു. ഞാൻ തന്നെ ആണ് അവളെ എയർപോർട്ടിൽ കൊണ്ട് വിട്ടത്, വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മയെ കെട്ടി പിടിച്ചു അവൾ യാത്ര പറഞ്ഞപ്പോൾ കണ്ടു നിന്ന എന്റെയും കണ്ണ് നിറഞ്ഞു പോയി. വീണ്ടും ഒന്നിച്ചു ചേരാൻ ഉള്ളതല്ലേ എന്നാലോചിച്ചു സമാധാനിച്ചു. ആഷ്‌ലിൻ പോയ ശേഷം ദിവസങ്ങൾ കുറച്ച് ബോറിങ് ആയെങ്കിലും പഴയത് പോലെ ഉത്തരവാദിത്തം ഇല്ലാതെ ഞാൻ നടന്നില്ല. കൃത്യമായി ഓഫീസിൽ പോവാനും ജോലികൾ തീർക്കാനും താല്പര്യം കാണിക്കാൻ തുടങ്ങി. ജീവിതത്തിനു കുറച്ച് കൂടി അർത്ഥം വന്ന പോലെ ആയി എന്റെ ജീവിതം. ദിവസവുമുള്ള വീഡിയോ കാളുകളും ഇടവിട്ടുള്ള വാട്സ്ആപ്പ് മെസ്സേജുകളും ആയി ഞങ്ങളുടെ ലോങ്ങ്‌ ഡിസ്റ്റൻസ് പ്രണയം മുന്നോട്ടു പോയി കൊണ്ടിരുന്നു. അതിനിടയ്ക്കാണ് ആഷ്‌ലിൻ എന്നെ ഒരു ദിവസം രാവിലെ വിളിക്കുന്നത്. ഓഫീസിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്ന ഞാൻ ഫോൺ

💬 Comments

View all comments