Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
എടുത്തു.
"എന്താടാ.. ഞാൻ ഇറങ്ങാൻ നില്ക്കാ, വേഗം പറ" ഞാൻ മുടി ചീകി ഒതുക്കുന്നതിനിടയിൽ ലൗഡ് സ്പീക്കർ ഇട്ട് സംസാരിച്ചു.
"ഇന്ന് പോവണ്ട.. ഉള്ള അപ്പോയ്ന്റ്മെന്റ് എല്ലാം ക്യാൻസൽ ആക്കിയേക്ക്.. വീട്ടിലേക്ക് ഒരു ഗസ്റ്റ് ഉണ്ട്" അവളൊരു ചിരിയോടാണത് പറഞ്ഞത്.
"ഗസ്റ്റോ.. ഹാ.. നീ എത്തിയോ?" ചീപ്പ് എല്ലാം കളഞ്ഞു ഞാൻ ഫോൺ കൈയ്യിലെടുത്തു.
"ഞാനെന്നാണ് മിസ്റ്റർ ഗസ്റ്റ് ആയത്, അയ്യടാ ഒരാളുടെ ആഗ്രഹം.. ഞാൻ വരുന്നില്ല.. പക്ഷെ മമ്മയുടെ ആങ്ങള വരുന്നുണ്ട് എന്റെ അങ്കിൾ. കൂടെ ചെലപ്പോൾ ആരെങ്കിലും ഒക്കെ കാണും"
"എടിയേ.. അവര് ചെക്കനെ കാണാൻ വരുന്നതാണോ?" എന്റെ ശ്വാസമെടുപ്പ് ഒന്ന് നിലച്ചു. കാര്യം എന്തൊക്കെ ആണെങ്കിലും ഈ പെണ്ണ് കെട്ടൽ ഇത്തിരി റിസ്ക് പരിപാടി തന്നാണ്, ബന്ധുക്കളുടെ എല്ലാം ക്രോസ്സ് വിസ്താരം കഴിഞ്ഞേ ഉള്ളു കല്യാണം. അതൊക്കെ ഒഴിവാക്കാനാണ് പ്രേമിച്ചു കെട്ടുമെന്ന് വെച്ചത്. അതിപ്പോ ഇങ്ങനെ ആയി.
"അതേലോ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ.. അപ്ഡേറ്റ് മി" അവളു ഫോൺ വെച്ചു. ദുഷ്ട.. കണ്ണിച്ചോര ഉണ്ടോ അവൾക്ക്, എന്നെ പിടിച്ചു ഇട്ടു കൊടുക്കാൻ പോവാ..
"അമ്മാ.." മുറീന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി ഞാൻ വിളിച്ചു.
"എന്താടാ" അമ്മയുടെ ശബ്ദം പുറത്തുന്ന് ആണ്.
ഞാൻ വർക്ക് ഏരിയയിലേക്ക് നടന്നു ചെന്നു. അമ്മ തേങ്ങ പൊളിക്കുന്ന പണിയിലാണ്.
"ചേച്ചി വന്നില്ലേ അമ്മ, ഞാൻ സഹായിക്കണോ?" ഞാൻ നിഷ്കളങ്കത അഭിനയിച് ചോദിച്ചു.
അമ്മ എന്നെ ആകെ മൊത്തമൊന്ന് നോക്കി വീണ്ടും തേങ്ങ പൊളിയിലേക്ക് ശ്രെദ്ധ മാറ്റി. "നീയിന്നു പോണില്ലേ"
"ഒരു കാര്യമുണ്ട്.. എന്നെ കാണാൻ ഇന്ന് ചിലരിവിടെ വരും" നിലത്തു കിടന്ന തേങ്ങ എടുത്ത് നാര് പറിച്ചെടുത്തു ഞാനമ്മയെ ഒന്ന് നോക്കി.
കയ്യിലുള്ള തേങ്ങ നിലത്തിട്ട് അമ്മയെന്നെ നോക്കി ചിരി തുടങ്ങി. ഒരു മാതിരി കൊലച്ചിരി…
"ഒന്നു നിർത്തമ്മ ഞാൻ സീരിയസാ" ഞാൻ കൊറുവിച്ചു.
"എന്നോട് മോളിതു വിളിച്ചു പറഞ്ഞതാ നേരത്തെ" അമ്മ ചിരി നിർത്തി വീണ്ടും പണിയിലേക്ക് തിരിഞ്ഞു.
"ആണോ.. ഞാൻ ചുമ്മാ പേടിച്ചു" അമ്മക്ക് കൂസലില്ലാതെ നിന്നപ്പോ എനിക്കും ധൈര്യമായി.
ഞാൻ നേരെ ഹാളിലേക്ക് ചെന്നു
💬 Comments
View all comments