Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു ഇന്ന് വരില്ലെന്ന് അറിയിച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് ഏൽപ്പിച്ചു.
കുറച്ച് സമയം ഫോണെടുത്തു ചുമ്മാ കുത്തി കൊണ്ടിരുന്നപ്പോൾ അമ്മ വന്നു പണിയേൽപ്പിച്ചു. പള്ളിയിൽ പോയി അച്ചനെ വിളിച്ചു കൊണ്ട് വരാൻ.
ഞാൻ വണ്ടിയെടുത്തു പള്ളിയിലേക്ക് ഇറങ്ങി, ആക്‌സിഡന്റിന് ശേഷം വളരെ സൂക്ഷിച്ചെ ഓടിക്കാറുള്ളു. പള്ളിയിലെത്തി അച്ചനെ കാത്ത് കുറച്ച് നേരം നിന്നു, അച്ചൻ വന്ന് വിശേഷം ഒക്കെ ചോദിച്ച് എന്റെ കൂടെ കാറിലേക്ക് കേറി. അമ്മ ആദ്യമേ നേരിട്ട് കണ്ടു എല്ലാം പറഞ്ഞിട്ടുണ്ട് അത് കൊണ്ട് എന്നോട് അധികം ചോദ്യ വിസ്താരം ഒന്നും ഉണ്ടായില്ല.
വീട്ടിലെത്തി അച്ചനൊരു ചായ കുടിക്കുമ്പോഴേക്കും ഗേറ്റിനു പുറത്ത് കാർ എത്തി. ഞാൻ മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു. ഒരു ജീപ്പ് കോമ്പസ്, ആലപ്പുഴ രെജിസ്ട്രേഷൻ.
വണ്ടി നിർത്തി മുന്നിലെ സീറ്റിൽ നിന്ന് ഒരാളിറങ്ങി എനിക്കു കൈ തന്നു. പുറകിലെ സീറ്റിൽ നിന്ന് ഒരു സ്ത്രീയും മറ്റു രണ്ട് പേരും കൂടെ ഇറങ്ങി. അമ്മ പൂമുഖത്തു നിന്ന് അവരെ അകത്തേക്ക് ക്ഷെണിച്ചു. ഹാളിലെ സെറ്റിയിൽ എല്ലാരും ഇരുന്നു. അച്ചനാണ് സംഭാഷണത്തിനു തുടക്കമിട്ടത്. കൂട്ടത്തിലുള്ള ആന്റി അമ്മയോട് ചിരിച്ചു വളരെ സന്തോഷത്തിൽ സംസാരിക്കുന്നത്
കണ്ടപ്പോൾ എന്റെ പകുതി ശ്വാസം നേരെ വീണു. ഭക്ഷണം എല്ലാം എല്ലാർക്കും ഇഷ്ടപ്പെട്ടു, ആഷ്‌ലിന്റെ ടിപ്സ് പ്രകാരം വരുന്നവർക്ക് ഇഷ്ടപെട്ട വിഭവങ്ങൾ തിരഞ്ഞു പിടിച്ചു ഉണ്ടാക്കിയ എന്റെ അമ്മയുടെ മാസ്സ് പെർഫോമൻസ് ഞാൻ വൈകി ആണ് അറിഞ്ഞത്.
വീടും വീട്ടിലുള്ളവരെയും ഇഷ്ടപെട്ടത് പോലെ തന്നെ ആയിരുന്നു അവരുടെ പെരുമാറ്റം. ഇറങ്ങാൻ നേരം ഇനി എല്ലാം ചടങ്ങായിട്ട് നടത്താം എന്ന് പറഞ്ഞ് അവരിറങ്ങി. ഇത്രേ ഉള്ളു, ഇതിനാണോ ഞാനിത്രക്ക് പേടിച്ചത്. ചെ.. വേണ്ടായിരുന്നു..
അവരിറങ്ങിയപ്പോൾ ഞാനും കൂടെ ഇറങ്ങി യാത്ര പറഞ്ഞു, കൂട്ടത്തിൽ പ്രധാനപെട്ട ആളായ ആഷ്‌ലിന്റെ അങ്കിൾ എന്നെ മാറ്റി നിർത്തി സംസാരിച്ചു. പുള്ളി എല്ലാം ശെരിയാക്കിക്കോളാം എന്ന് ഉറപ്പ് തന്നു..
ആഷ്‌ലിനു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള അങ്കിളും ആന്റിയുമാണ് വന്നതെന്ന് അവൾ പറഞ്ഞ ശേഷമാണു ഞാൻ അറിഞ്ഞത്. അവൾടെ തലതൊട്ടപ്പനും
💬 Comments
View all comments