Chapter Title : ആഷ്ലിൻ 3 [Jobin James] [Climax]
മുറ്റത്തിൽ കൂടെ 30 മീറ്റർ നടക്കാനുണ്ട് വീട്ടിലേക്ക്. ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട് ഇരു വശത്തും മരങ്ങളും ചെടികളും, പൂച്ചെട്ടികൾ ഇടവിട്ട് വെച്ചിട്ടുണ്ട്. ഇത്രേം ഒക്കെ ചെയ്യാൻ അമ്മക്ക് എങ്ങനെ സമയം കിട്ടിയെന്ന് എനിക്ക് വല്ലാത്ത അത്ഭുതമായി. അവസാനമായി ഇവിടേക്ക് വന്നത് കഴിഞ്ഞ വർഷമാണ്. അന്നെല്ലാം അലങ്കോലമായി കിടപ്പായിരുന്നു, ഇന്ന് തൂത്തു വൃത്തിയാക്കി ഈ വീട് കാണുമ്പോ ശെരിക്കും എന്റെ വീട് എന്നനുഭവപ്പെടുന്നു. ഇത്രയും കാലം മറ്റൊരു രാജ്യത്ത് അതിഥിയായി കിടന്നതോർത്ത് എന്നോട് തന്നെ പുച്ഛവും.
ഫോൺ എടുത്തു നോക്കി, ഇല്ല നെറ്റ്വർക്ക് കാണിക്കുന്നില്ല. റോമിംഗ് ഒന്നും ആക്ടിവേറ്റഡ് അല്ല.
അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, വിശേഷങ്ങൾ ചോദിച്ചപ്പോൾ എല്ലാത്തിനും മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. അത് കൊണ്ടാവാം പിന്നമ്മ ഒന്നും ചോദിച്ചില്ല.
വീടിനകത്തു കയറി ബാഗ് കസേരയിലേക്ക് ഇട്ട് ഫോൺ എടുത്ത് വൈഫൈ ഓൺ ആക്കി. ഇല്ല കണക്ട് ആവുന്നില്ല, വീണ്ടും ശ്രെമിച്ചു.. ഇല്ല
ഞാൻ അമ്മയെ വിളിച്ചു "അമ്മാ"
"എന്താടാ എന്തിനാ നീ കാറുന്നേ?"
"അമ്മ ഞാൻ വരുമ്പോഴേക്കും ഇന്റർനെറ്റ് ശെരിയാക്കാൻ ഞാൻ പറഞ്ഞതല്ലേ, എന്താ നിങ്ങൾ ചെയ്യാഞ്ഞേ?" എന്റെ ശബ്ദം ഉച്ചത്തിൽ തന്നെ ആയിരുന്നു.
പതിവില്ലാത്ത എന്റെ പെരുമാറ്റം കണ്ട് അമ്മ അമ്പരന്നിട്ടുണ്ട്, ഒരിക്കലും ദേഷ്യപ്പെട്ടു സംസാരിക്കാത്ത മോൻ പെട്ടന്നങ്ങനെ പെരുമാറുമ്പോ താങ്ങാൻ ആവില്ല.
"ഞാൻ വിളിച്ചിട്ട് അവര് വന്നില്ല, മോൻ വരുമ്പോ ശെരിയാക്കിക്കോളാം എന്നല്ലേ പറഞ്ഞെ..?" അമ്മയുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.
ശെരിയാ.. അമ്മ എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനാണ് ഓർക്കാത്തത്. എന്റെ ചിന്തകളും ഓർമ്മകളും ഒന്നും എന്റെ വരുതിക്ക് നിൽക്കാതായിരിക്കുന്നു. ഒന്നു
💬 Comments
View all comments