0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
മെസ്സേജ് അയക്കാനോ അവളെ വിളിക്കാനോ കഴിയാതെ എനിക്ക് ഭ്രാന്ത് ആവും എന്ന പോലായി. ഞാനെന്ത് പറഞ്ഞാലും അതമ്മയുടെ കരച്ചിലിൽ മാത്രേ അവസാനിക്കൂ.. ഒന്നും മിണ്ടാതെ ഞാനെന്റെ മുറിയിലേക്ക് പോയി. ബെഡിൽ ഞാൻ കമിഴ്ന്നു കിടന്നു. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി വീണ് തലയിണ നനയുന്നത്അ റിയുന്നുണ്ടായിരുന്നില്ല, ആഷ്‌ലിനെ ചേർത്ത് പിടിച്ചു സോറി പറഞ്ഞു കരയണം എന്നെന്റെ ഹൃദയം വിങ്ങി കൊണ്ടിരുന്നു, പക്ഷെ അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് പോലും അറിയാത്ത വീർപ്പുമുട്ടലും ഞാനതെ നിമിഷം അനുഭവിക്കുന്നു. തലയിൽ തണുത്ത കരസ്പർശം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. അമ്മയാണ്.. എന്റെ പുറകെ വന്നു, ഞാൻ കിടന്നു കരഞ്ഞപ്പോൾ എന്റെ അരികിൽ വന്നിരുന്നു.. "എന്താടാ പറ്റിയേ.. എന്റെ മോനെന്തിനാ കരയണെ?" "ഒന്നുല്ല അമ്മാ.." കണ്ണു തുടച്ചു കരച്ചിലടക്കി ഞാൻ പറഞ്ഞു. "അമ്മക്ക് അറിഞ്ഞൂടെ എന്റെ മോനേ, ഞാൻ അവിടന്ന് വരുന്നതിനു മുമ്പ് തന്നെ നിനക്ക് ചില മാറ്റങ്ങൾ കണ്ടതാ.. ഇന്നാ എന്റെ ഫോൺ നീ ആരെയാണെന്നു വെച്ചാൽ വിളിക്ക്" അമ്മയുടെ ഫോൺ എന്റെ അരികിൽ വെച്ച് അമ്മ പോയി. എന്റെ ഫോണിൽ നിന്ന് ആഷ്‌ലിന്റെ നമ്പർ നോക്കി അമ്മയുടെ ഫോണിൽ ഡയൽ ചെയ്തു. രണ്ട് പ്രാവശ്യം തുടർച്ചയായി വിളിച്ചിട്ടും അവളെടുത്തില്ല. ഞാൻ ഒരു തവണ കൂടി വിളിച്ചു, അവളെടുത്തു. "ഹലോ ആഷ്‌ലിൻ" "മ്മ് പറയ്" "എപ്പഴാ എത്തിയെ? പപ്പക്ക് എങ്ങനുണ്ട്?" "ഞാൻ ഇവിടെ ലഞ്ച് ടൈം ആയപ്പോഴേക്കും എത്തി, പപ്പ.. ഹി ഈസ്‌ ഓകെ" ആഷ്‌ലിന്റെ സംസാരം വളരെ ശാന്തമായിട്ടായിരുന്നു. "ഞാൻ വീട്ടിൽ എത്തിയതേ ഉള്ളു, ഇത് അമ്മയുടെ

💬 Comments

View all comments