Chapter Title : ആഷ്ലിൻ 3 [Jobin James] [Climax]
തീർക്കാനും താല്പര്യം കാണിക്കാൻ തുടങ്ങി. ജീവിതത്തിനു കുറച്ച് കൂടി അർത്ഥം വന്ന പോലെ ആയി എന്റെ ജീവിതം. ദിവസവുമുള്ള വീഡിയോ കാളുകളും ഇടവിട്ടുള്ള വാട്സ്ആപ്പ് മെസ്സേജുകളും ആയി ഞങ്ങളുടെ ലോങ്ങ് ഡിസ്റ്റൻസ് പ്രണയം മുന്നോട്ടു പോയി കൊണ്ടിരുന്നു.
അതിനിടയ്ക്കാണ് ആഷ്ലിൻ എന്നെ ഒരു ദിവസം രാവിലെ വിളിക്കുന്നത്. ഓഫീസിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്ന ഞാൻ ഫോൺ എടുത്തു.
"എന്താടാ.. ഞാൻ ഇറങ്ങാൻ നില്ക്കാ, വേഗം പറ" ഞാൻ മുടി ചീകി ഒതുക്കുന്നതിനിടയിൽ ലൗഡ് സ്പീക്കർ ഇട്ട് സംസാരിച്ചു.
"ഇന്ന് പോവണ്ട.. ഉള്ള അപ്പോയ്ന്റ്മെന്റ് എല്ലാം ക്യാൻസൽ ആക്കിയേക്ക്.. വീട്ടിലേക്ക് ഒരു ഗസ്റ്റ് ഉണ്ട്" അവളൊരു ചിരിയോടാണത് പറഞ്ഞത്.
"ഗസ്റ്റോ.. ഹാ.. നീ എത്തിയോ?" ചീപ്പ് എല്ലാം കളഞ്ഞു ഞാൻ ഫോൺ കൈയ്യിലെടുത്തു.
"ഞാനെന്നാണ് മിസ്റ്റർ ഗസ്റ്റ് ആയത്, അയ്യടാ ഒരാളുടെ ആഗ്രഹം.. ഞാൻ വരുന്നില്ല.. പക്ഷെ മമ്മയുടെ ആങ്ങള വരുന്നുണ്ട് എന്റെ അങ്കിൾ. കൂടെ ചെലപ്പോൾ ആരെങ്കിലും ഒക്കെ കാണും"
"എടിയേ.. അവര് ചെക്കനെ കാണാൻ വരുന്നതാണോ?" എന്റെ ശ്വാസമെടുപ്പ് ഒന്ന് നിലച്ചു. കാര്യം എന്തൊക്കെ ആണെങ്കിലും ഈ പെണ്ണ് കെട്ടൽ ഇത്തിരി റിസ്ക് പരിപാടി തന്നാണ്, ബന്ധുക്കളുടെ എല്ലാം ക്രോസ്സ് വിസ്താരം കഴിഞ്ഞേ ഉള്ളു കല്യാണം. അതൊക്കെ ഒഴിവാക്കാനാണ് പ്രേമിച്ചു കെട്ടുമെന്ന് വെച്ചത്. അതിപ്പോ ഇങ്ങനെ ആയി.
"അതേലോ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ.. അപ്ഡേറ്റ് മി" അവളു ഫോൺ വെച്ചു. ദുഷ്ട.. കണ്ണിച്ചോര ഉണ്ടോ അവൾക്ക്, എന്നെ പിടിച്ചു ഇട്ടു കൊടുക്കാൻ പോവാ..
"അമ്മാ.." മുറീന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് നോക്കി ഞാൻ വിളിച്ചു.
"എന്താടാ"
💬 Comments
View all comments